കൊച്ചി: കൊച്ചി, ബംഗളുരൂ, മുംബൈ മെട്രോ പദ്ധതികളില്‍ നിന്ന് ഗോദ്റെജ് ഇന്റീരിയോയ്ക്ക് 250 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഈ മെട്രോകളില്‍ സിവില്‍ ഫിനിഷിംഗ്, ക്ലാഡിംഗ്, ബ്ലോക്ക് വര്‍ക്ക്സ്, ഫേസഡ് ഗ്ലേസിംഗ്, മെറ്റല്‍ സീലിംഗ്, അലുമിനിയം ലൂവറുകള്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ വര്‍ക്കുകള്‍, പ്ലംബിംഗ്, റെയിലിംഗ്, ഉദ്യാനനിര്‍മാണം എന്നിവയുള്‍പ്പെടെയുള്ള ജോലികള്‍ക്കാണ് കരാര്‍ ലഭിച്ചിട്ടുള്ളത്. കൊച്ചി മെട്രോയിലെ എസ്എന്‍ ജംഗ്ഷന്, വടക്കേക്കോട്ട സ്റ്റേഷനുകളും മുംബൈ മെട്രോയുടെ ഒമ്പതു സ്റ്റേഷനുകളും ബംഗളുരൂ മെട്രോയുടെ റീച്ച് 3, റീച്ച് 5 മേഖലകളിലെ 12 സ്റ്റേഷനുകളും ഉള്‍ക്കൊള്ളുന്നതാണ് കരാര്‍.
ഇതോടെ കൊച്ചി കൊല്‍ക്കത്ത, ബെംഗളൂരു, മുംബൈ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള നാല് മെട്രോ റെയില്‍ പദ്ധതികളുടെ ഭാഗമാവുകയാണ് രാജ്യത്തെ പ്രമുഖ ഫര്‍ണീച്ചര്‍ സൊലൂഷന് ബ്രാന്‍ഡാണ് ഗോദ്റെജ് ഇന്റീരിയോയെന്ന് കമ്പനി സി.ഒ.ഒ അനില്‍ സെയിന്‍ മാത്തൂര്‍ പറഞ്ഞു. പുതിയ ഓര്‍ഡറുകള്‍ കമ്പനിയുടെ ബി ടു ബി ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചില്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ ആയിരത്തയഞ്ഞൂറോളം പദ്ധതികള്‍ ഗോദ്റെജ് ഇന്റീരിയോ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പദ്ധതിയുടെ രൂപകല്‍പ്പന മുതല്‍ നിര്‍വ്വഹണം വരെയുള്ള പൂര്‍ണ സൊലൂഷനാണ് കമ്പനി വാഗ്ദാനം ചെയുന്നത്. പരിചയസമ്പന്നരായ ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, പ്രോജക്ട് മാനേജര്‍മാര്‍ എന്നിവരുള്‍പ്പെടുന്നതാണ് ഗോദ്റെജ് ഇന്റീരിയോ ടീം.സിവില്‍ വര്‍ക്ക്സ്, ഇന്റീരിയര്‍, എംഇപി, സുരക്ഷയും നിരീക്ഷണവും, ഗ്രീന്‍ കണ്‍സള്‍ട്ടന്‍സി, എവി സൊല്യൂഷനുകള്‍ തുടങ്ങിയവ കമ്പനിയുടെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
