ഇന്ന് ഇന്ത്യയിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തെ ഫ്യൂച്ചേഴ്സ് എംസിഎക്സിൽ 10 ഗ്രാമിന് 0.6 ശതമാനം ഇടിഞ്ഞ് 43,302 രൂപയിലെത്തി. വെള്ളിയുടെ മെയ് ഫ്യൂച്ചേഴ്സ് വില 3 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 39,758 രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഇന്ത്യയിൽ സ്വർണ്ണ നിരക്ക് കുത്തനെ ഉയർന്നിരുന്നു. ആഗോള നിരക്ക് വർദ്ധനവിനെ തുടർന്ന് സ്വർണ വില 10 ഗ്രാമിന് 3,000 രൂപ വരെ വർദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വില കുത്തനെ കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ വില ഉയർന്നു. ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകൾ കൂടുതൽ സാമ്പത്തിക നാശനഷ്ടമുണ്ടാക്കുമെന്ന ആശങ്കയെത്തുടർന്ന് സുരക്ഷിത നിക്ഷേപ മാർഗം എന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യം ഉയർന്നതാണ് വില കൂടാൻ കാരണം. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഉയർന്ന് ഔൺസിന് 1,621.85 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.5 ശതമാനം ഇടിഞ്ഞ് 738.05 ഡോളറിലെത്തി. വെള്ളി 0.8 ശതമാനം ഇടിഞ്ഞ് 14.36 ഡോളറിലെത്തി.
വിപണികൾ
പാപ്പരത്തത്തിന്റെ ആഘാതം ഒഴിവാക്കാൻ രാജ്യങ്ങൾ വൻതോതിൽ ചെലവഴിച്ച് പ്രതികരിക്കണമെന്ന് ഐഎംഎഫ് തലവൻ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് ഏഷ്യൻ ഓഹരികൾ കുത്തനെ ഇടിഞ്ഞപ്പോൾ എണ്ണവില മറ്റൊരു കുതിച്ചുചാട്ടം നടത്തി. ഡോവ് ഫ്യൂച്ചറുകളും ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകരുടെ വികാരം പ്രതിഫലിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ വെള്ളിയാഴ്ച 1.17 ശതമാനം ഉയർന്ന് 964.66 ടണ്ണായി.
ഇന്ത്യയിൽ വിൽപ്പന നിലച്ചു
21 ദിവസത്തെ ലോക്ക്ഡൌൺ കാരണം ഇന്ത്യയിൽ ഭൌതിക സ്വർണ വ്യാപാരം നിലച്ചതോടെ സ്വർണത്തിന് അന്താരാഷ്ട്ര വിലയേക്കാൾ വൻ കിഴിവുകൾ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. കൊറോണ വൈറസ് വ്യാപനം മൂലം സ്വർണത്തിന്റെ പല രാജ്യങ്ങളിലെയും ശുദ്ധീകരണശാലകളും അടച്ചിരിക്കുകയാണ്.
കേരളത്തിൽ വിലയിൽ മാറ്റമില്ല
കേരളത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണ വിലയിൽ മാറ്റമില്ല. പവന് 30640 രൂപയാണ് വില. മാർച്ച് 24ന് ശേഷം വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 32320 രൂപയായിരുന്നു. മാർച്ച് 6 മുതൽ 9 വരെ ഈ വിലയ്ക്ക് വ്യാപാരം തുടർന്നിരുന്നു. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 29600 രൂപയാണ്. മാർച്ച് 17, 19 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
