കേരളത്തിൽ സ്വർണ വില ഇന്നും വർദ്ധിച്ചു. പവന് 160 രൂപ വർദ്ധിച്ച് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വർണ വില 400 രൂപ വർദ്ധിച്ചിരുന്നു. സെപ്റ്റംബർ 24ന് രേഖപ്പെടുത്തിയ പവന് 36720 രൂപയാണ് കേരളത്തിൽ സ്വർണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില.
സെപ്റ്റംബറിലെ സ്വർണ വില
കേരളത്തിൽ ഈ മാസം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ കുറവുണ്ടായിരുന്നു. സെപ്റ്റംബർ പകുതിയോടെയാണ് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. സെപ്റ്റംബർ 15, 16 തീയതികളിലെ പവന് 38160 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ വില. സെപ്റ്റംബർ 21നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില 24ന് രേഖപ്പെടുത്തിയ 36720 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിൽ സ്വർണ്ണം, വെള്ളി വില ഇന്ന് കുത്തനെ ഇടിഞ്ഞു. എംസിഎക്സിൽ ഡിസംബറിലെ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.5 ശതമാനം ഇടിഞ്ഞ് 50,386 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 2 ശതമാനം ഇടിഞ്ഞ് 61,267 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 1% അഥവാ 500 രൂപ ഉയർന്നപ്പോൾ വെള്ളി കിലോയ്ക്ക് 1,900 രൂപ ഉയർന്നു. ഓഗസ്റ്റ് 7 ന് റെക്കോർഡ് ഉയർന്ന വിലയായ 56,200 രൂപ വരെ എത്തി സ്വർണ വില പിന്നീട് ഇടിയുകയായിരുന്നു. ഈ ആഴ്ച തുടക്കത്തിൽ വില 49,500 രൂപയിൽ താഴെയായി.
ആഗോള വിപണി
ആഗോള വിപണിയിലും ഇന്ന് സ്വർണ്ണ വില കുറഞ്ഞു. സ്പോട്ട് സ്വർണ വില 0.1 ശതമാനം ഇടിഞ്ഞ് 1,896.03 ഡോളറിലെത്തി. വെള്ളി വില ഔൺസിന് 0.2 ശതമാനം ഉയർന്ന് 24.22 ഡോളറിലെത്തി. പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 883.25 ഡോളറായി. പല്ലേഡിയം 0.5 ശതമാനം ഉയർന്ന് 2,319.59 ഡോളറിലും എത്തി. ഡോളർ സൂചിക 93.817 ആണ്. യുഎസ് ഡോളറിന്റെ തിരിച്ചുവരവ് കഴിഞ്ഞയാഴ്ച സ്വർണ വിലയിൽ ഇടിവുണ്ടാക്കിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications