സ്വർണ്ണം വെള്ളി നിരക്കുകൾ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് സ്വർണ്ണം വെള്ളി നിരക്കുകളിൽ കുറവ് സംഭവിച്ചു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ നിരക്ക് 10 ഗ്രാമിന് 0.53 ശതമാനം അഥവാ 214 രൂപ കുറഞ്ഞ് 40,258 രൂപയിലെത്തി.
ആഗോള വിപണിയിൽ സ്വർണ്ണ വില ഇന്ന് ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും താഴേക്ക് വന്നു. സ്‌പോട്ട് സ്വർണം ഇന്ന് ഔൺസിന് 0.2 ശതമാനം ഇടിഞ്ഞ് 1,562.81 ഡോളറിലെത്തി. ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം 1,582.59 ഡോളറിലെത്തി. മറ്റിടങ്ങളിൽ വെള്ളി ഔൺസിന് 0.5 ശതമാനം ഇടിഞ്ഞ് 18.06 ഡോളറിലെത്തി.

യുഎസ്-ഇറാൻ സംഘർഷാവസ്ഥയ്‌ക്കിടയിൽ ആഗോള നിരക്ക് ഉയരുന്നതിന്റെ ഫലമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിൽ സ്വർണ്ണവിലയിൽ റെക്കോർഡ് വർധനവായിരുന്നു രേഖപ്പെടുത്തിയത്. ജനുവരിയിൽ സർവ്വകാല റെക്കോഡുകൾ ഭേദിച്ച് സ്വർണ വില കുത്തനെ കുതിയ്ക്കുകയായിരുന്നു. ജനുവരി ഒന്നു മുതൽ അഞ്ചു ദിവസത്തിനിടയിൽ 680 രൂപയാണ് പവന് വർധിച്ചിരുന്നത്. കഴിഞ്ഞ ദിവസം സ്വർണ്ണം പവന് 520 രൂപ ഉയർന്ന് 30,200 രൂപയിൽ എത്തിയിരുന്നു. ജനുവരി ഒന്നിന് 29000 രൂപയായിരുന്ന സ്വർണ്ണത്തിന്റെ വില പിന്നീട് കുത്തനെ ഉയരുകയായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
