സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ വർഷമാണ് 2025. പവന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് തൊട്ടടുത്തെത്തി. 48 ശതമാനത്തിലധികം വളർച്ചയാണ് സ്വർണം നേടിയത്. ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതാണ്. 2025 കലണ്ടർ വർഷത്തിന്റെ മൂന്നാം പാദത്തിൽ അവരുടെ സ്വർണ്ണ ശേഖരം വർദ്ധിപ്പിച്ചു. പരമ്പരാഗതമായി സ്വർണ്ണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നു. അതുകൊണ്ടുതന്നെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുമ്പോൾ വില മുകളിലേക്ക് ഉയരും.
28 ശതമാനം വർദ്ധനവ്
ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ ഈ വർഷത്തെ മൂന്നാം പാദത്തിൽ സ്വർണ്ണം വാങ്ങുന്നത് വർദ്ധിപ്പിച്ചു. മൊത്തം 220 ടൺ സ്വർണ്ണമാണ് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ പാദത്തേക്കാൾ 28 ശതമാനത്തിന്‍റെ വർധനവാണിത്. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തങ്ങളുടെ കരുതൽ ശേഖരത്തിൽ ഏകദേശം 600 കിലോ സ്വർണ്ണം ചേർത്തു. സെപ്റ്റംബർ അവസാന വാരത്തോടെ മൊത്തം സ്വർണ്ണ ശേഖരം 880 ടണ്ണിലെത്തി.
സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ സ്വർണ്ണ ഏറ്റെടുക്കലിൽ വാർഷികാടിസ്ഥാനത്തിൽ 10% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 199.5 ടൺ ആയിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിൽ സ്വർണ്ണത്തിന്‍റെ വാങ്ങലുകൾ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും റിസർവ്വ് ബാങ്ക് സ്വർണം വാങ്ങാൻ ആരംഭിച്ചിരിക്കുകയാണ്. 2025 സെപ്റ്റംബര്‍ 26 വരെയുള്ള കണക്ക് പ്രകാരം 95 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 7.88 ലക്ഷം കോടി രൂപയുടെ) സ്വര്‍ണ ശേഖരമാണ് ഉള്ളതെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മൂന്നാം പാദത്തിൽ നാഷണൽ ബാങ്ക് ഓഫ് കസാക്കിസ്ഥാൻ 18 ടൺ സ്വർണം വാങ്ങി. സെൻട്രൽ ബാങ്ക് ഓഫ് ബ്രസീൽ തൊട്ടുപിന്നിൽ 15 ടൺ വാങ്ങി. 2021 ന് ശേഷമുള്ള അവരുടെ ആദ്യ വാങ്ങലാണിത്.

ഇന്നത്തെ സ്വർണവില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 11,175 രൂപയായി. ഒരു പവന് 320 രൂപ ഉയർന്ന് 89,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,11,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,191 രൂപയും പവന് 97,528 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9143 രൂപയും പവന് 73,144 രൂപയുമാണ്.
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 96,730 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,130 രൂപയും കരുതേണ്ടി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications