സ്വര്‍ണാഭരണങ്ങളുടെ ശുദ്ധത ഉറപ്പു വരുത്താനുള്ള ഹാള്‍മാര്‍ക്കിംഗ് രാജ്യത്ത് നിര്ന്ധമാക്കിയതില് നിന്ന് ചെറുകിടക്കാരെ ഒഴിവാക്കുവാന്‍ തീരുമാനമായി. ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് മുദ്രണം ഇല്ലാത്ത സ്വര്‍ണാഭരണങ്ങള്‍
സ്വര്‍ണാഭരണങ്ങളുടെ ശുദ്ധത ഉറപ്പു വരുത്താനുള്ള ഹാള്‍മാര്‍ക്കിംഗ് രാജ്യത്ത് നിര്ന്ധമാക്കിയതില് നിന്ന് ചെറുകിടക്കാരെ ഒഴിവാക്കുവാന്‍ തീരുമാനമായി. ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് മുദ്രണം ഇല്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വില്ക്കുവാന് പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നയം കഴിഞ്ഞ ദിവസമാണ് നടപ്പിലാക്കുവാന്‍ ആരംഭിച്ചത്. എന്നാല്‍ ഈ നിബന്ധനയില്‍ നിന്നും ചെറുകിടക്കാരെ ഒഴിവാക്കുവാനാണ് പുതിയ തീരുമാനം. 40 ലക്ഷം രൂപ വരെ പ്രതിവര്‍ഷ വിറ്റുവരവുള്ള ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ല. ഒപ്പം സ്വര്‍ണപ്പണിക്കാര്‍ക്കും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ല.

കൂടാതെ 2021 ഓഗസ്ത് 31 വരെ ജ്വല്ലറികളില്‍ പരിശോധനയോ, പിടിച്ചെടുക്കലുകളോ, പിഴ ഈടാക്കലുകളോ അത്തരത്തിലുള്ള യാതൊരു ശിക്ഷാ നടപടികളും ഉണ്ടാവുകയില്ല എന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. അതിന് പുറമേ, ഒരു ഹാള്‍മാര്‍ക്കിംഗ് കേന്ദ്രമെങ്കിലും ഇല്ലാത്ത ജില്ലകളില്‍ നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഉടന്‍ നടപ്പാക്കുകയില്ല എന്നും മന്ത്രാലയം തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഹാള്‍മാര്‍ക്കിംഗ് കേന്ദ്രം ഇല്ലാത്ത ജില്ലകളുടെ വിവരങ്ങള്‍ ബിഐഎസ് വെബ്സെറ്റില്‍ അപ്ലോഡ് ചെയ്യും.
ഘട്ടം ഘട്ടമായി സമ്പൂര്‍ണ ഹാള്‍ മാര്‍ക്കിംഗ് നടത്തുവാനാണ് ഉപഭോക്തൃ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹാള്‍മാര്‍ക്കിംഗ് രജിസ്ട്രേഷന് ഒറ്റത്തവണ നടത്തിയാല്‍ മതിയെന്നും പിന്നീട് പുതുക്കുന്നതിന് ചാര്‍ജുകളൊന്നും ഈടാക്കുകയില്ല എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇവ കൂടാതെ മറ്റ് ചിലവുകളും മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു. രാജ്യന്തര പ്രദര്‍ശനത്തിനുള്ള ആഭരണങ്ങള്‍, സര്‍ക്കാര്‍ അംഗീകാരമുള്ള ബിസിനസ് ടു ബിസിനസ് ആഭ്യന്തര പ്രദര്‍ശനങ്ങള്‍ക്കുള്ള ആഭരണങ്ങള്‍ എന്നിവയ്ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ല. കേന്ദ്ര വ്യാപാര നയം അനുസരിച്ചുള്ള ആഭരണങ്ങളുടെ കയറ്റുമതിയേയും ഇറക്കുമതിയേയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുന്തന്‍. പൊല്‍കി ഡിസൈനര്‍ ആഭരണങ്ങള്‍, സ്വര്‍ണ വാച്ചുകള്‍, സ്വര്‍ണ പേനകള്‍ തുടങ്ങിയ ആഢംബര ഉത്പ്പന്നങ്ങളെയും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗില്‍ നിന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
