വ്യത്യസ്ത സാമ്പത്തിക സാഹചര്യങ്ങളിലും രാജ്യന്തര പ്രതിസന്ധികളിലും സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പ്രാധാന്യം നേടുകയാണ് ഇന്ന്. ഇതിന് തെളിവാണ് ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ നേട്ടം വ്യക്തമാകുന്നത്. 2025 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, സ്വർണ്ണ ഇ.ടി.എഫിലേക്കുള്ള സമാഹരണം കഴിഞ്ഞ വർഷത്തേക്കാൾ 98.54% ഉയർന്ന് ₹1,979.84 കോടി ആയി. 2024 ഫെബ്രുവരിയിൽ ഇത് ₹997.21 കോടി മാത്രമായിരുന്നു. ഇതിന് അനുബന്ധമായി, ഗോൾഡ് ഇ.ടി.എഫുകളുടെ ആകെ ആസ്തി ഇരട്ടിച്ചു (₹28,529.88 കോടി → ₹55,677.24 കോടി) എന്നതും വിപണിയിൽ ഇവയുണ്ടാക്കിയ സ്വാധീനം വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് നിക്ഷേപകർ ഗോൾഡ് ഇ.ടി.എഫ് തിരഞ്ഞെടുക്കുന്നത്?
1. സുരക്ഷിത നിക്ഷേപം
സാമ്പത്തിക അനിശ്ചിതത്വത്തിലും പെട്രോൾ വില വർധനയും ചൈന-അമേരിക്ക വ്യാപാര യുദ്ധവും പോലുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങൾ സ്വർണ്ണത്തിന് കൂടുതൽ വില കണക്കാക്കുന്നു.
2. ലിക്വിഡിറ്റി & ട്രാൻസ്പരൻസി
സാധാരണ സ്വർണ്ണ നിക്ഷേപത്തെക്കാൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യാവുന്ന ഇ.ടി.എഫ്‌കൾ, വിലയിടിവിനൊപ്പം ഓഹരികൾ പോലെ വിപണിയിൽ വിൽക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.
3. ഫിസിക്കൽ സ്വർണ്ണത്തിൽ ഉള്ള ഭീഷണികൾ ഇല്ല
ശുദ്ധതയുടെയും സംഭരണത്തിന്റെയും വിഷമങ്ങൾ ഇല്ലാതാക്കാൻ ഇ.ടി.എഫ് ഉത്തമമായ മാർഗമാണ്.
ഇപ്പോൾ നിക്ഷേപിക്കണമോ?
നിക്ഷേപ വിദഗ്ധർ അഭിപ്രായപ്പെടുന്നത്, വ്യത്യസ്ത നിക്ഷേപ മാർഗങ്ങളിലായി സമ്പത്ത് പങ്കുവെക്കുമ്പോൾ സ്വർണ്ണത്തിന് പ്രധാന്യം നൽകണം എന്നതാണ്. എന്നാൽ, സ്വർണ്ണത്തിന്റെ വില വൻ തോതിൽ ഉയർന്നിരിക്കുന്നതിനാൽ വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി നീങ്ങുന്നതാണ് ഉത്തമം.
നിക്ഷേപകർക്ക് ഏറ്റവും ഭദ്രമായ മാർഗം തങ്ങളുടെ ലക്ഷ്യങ്ങളും, റിസ്‌ക് താങ്ങാനുള്ള ശേഷിയും വിലയിരുത്തി ഫിനാൻഷ്യൽ അഡ്വൈസർമാരുടെ നിർദേശത്തോടെ നിക്ഷേപം നടത്തുക എന്നതാണ്.
സ്വർണ ഇ.ടി.എഫ്: ഒരു ബുദ്ധിപരമായ നീക്കമോ?
സ്വർണ്ണം ദീർഘകാലത്തോളം സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം നിലനിർത്തുന്ന അത്യന്തം വിലമതിക്കപ്പെടുന്ന സ്വത്താണ്. ഭൗതിക സ്വർണ്ണത്തിന്റെ പരമ്പരാഗതമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ നല്ലൊരു ഓപ്‌ഷനായാണ് വിലയിരുത്തപ്പെടുന്നത്.

എന്താണ് സ്വർണ ഇ.ടി.എഫ്?
സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഒരു ഓഹരി വിപണി മാർഗമാണ് ഗോൾഡ് ഇ.ടി.എഫ്. ഓഹരികൾ പോലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ വ്യാപാരം ചെയ്യാവുന്ന ഫണ്ട് എന്നതാണ് പ്രധാന സവിശേഷത. ഭൗതിക സ്വർണ്ണത്തിന്റെ പ്രശ്നങ്ങളായ ശുദ്ധത, സംഭരണം, സുരക്ഷ തുടങ്ങിയവ ഇല്ലാത്തതിനാൽ കൂടുതൽ സുരക്ഷിതവും ലിക്വിഡിറ്റിയുമുള്ള മാർഗമാണ് ഇത്.
സ്വർണ ഇ.ടി.എഫുകളുടെ ഗുണങ്ങൾ
*സുരക്ഷിതവും ലിക്വിഡ് ആയതും -
ഒരു ക്ലിക്ക് മാത്രം കൊണ്ട് വാങ്ങാനും വിറ്റഴിക്കാനും സാധിക്കും.
*ബാങ്ക് ലോക്കറുകൾ ഇല്ലാതെ നിക്ഷേപം നടത്താം.
*സ്വർണ്ണം വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ (ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്) നിക്ഷേപം ചെയ്യാം.
*ലഭ്യമാകുന്ന പ്രധാന ഗോൾഡ് ഇ.ടി.എഫുകൾ:
ക്വാണ്ടം ഗോൾഡ് ഫണ്ട് - 34.03% (1-വർഷം)
കൊട്ടക് ഗോൾഡ് ഇ ടി എഫ് - 33.33% (1-വർഷം)
ഐ സി ഐ സി ഐ പ്രഡൻഷ്യൽ ഗോൾഡ് ഇ ടി എഫ് - 33.20% (1-വർഷം)
സ്വർണ്ണം എന്ന സമ്പാദ്യം
മികച്ച ഒരു സമ്പാദ്യം ആയി എല്ലാവരും വിലയിരുത്തുന്ന ഒന്നാണ് സ്വർണം. ഇ ടി എഫുകൾ അല്ലാതെ തന്നെ നേരിട്ടും സ്വർണ്ണം സാമ്പാധിക്കുന്നത് മികച്ച വരുമാനം നേടാനും, ഒരു നല്ല സാമ്പത്തിക സ്ഥിതി ഉണ്ടാക്കിയെടുക്കാനും സഹായിക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി സ്വർണം മികച്ച മുന്നേറ്റമാണ് കാഴ്ച വെക്കുന്നത്. അതുകൊണ്ട് തന്നെ വില കുറയുമ്പോൾ വാങ്ങുകയും കൂടുമ്പോൾ വിൽക്കുകയും ചെയ്യുന്ന തന്ത്രം സ്വർണ്ണത്തിൽ പരീക്ഷിക്കാവുന്നതാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
