കൊച്ചി; ഉത്സവ കാലത്ത് പ്രീയപ്പെട്ടവർക്ക് നൽകാൻ സ്വർണം വാങ്ങുന്നവരാണോ? കൊവിഡ് പ്രതിസന്ധിയും ഉയർന്ന സ്വർണവിലയും നിങ്ങളെ പിന്നോട്ടടിപ്പിച്ചോ? എന്നാൽ സങ്കടം വേണ്ട ദാ ഗോൾഡ് വൗച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോൺ .500 രൂപ മുതൽ ഉള്ള വൗച്ചറുകളാണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടു തരത്തിൽ ഉള്ള വൗച്ചറുകൾ ആണ് ആമസോൺ അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ എന്നിവ വാങ്ങുമ്പോഴും മറ്റൊന്ന് സ്വര്‍ണ നാണയങ്ങൾ, ബാറുകൾ എന്നിവ വാങ്ങുമ്പോഴും ഉപയോഗിക്കാം. നിർദ്ദിഷ്ട ബാങ്കുകൾ വഴി പണമടയ്ക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് ഈ വൗച്ചറുകളിൽ പിന്നേയും കിഴിവ് ലഭിക്കും. ഈ ഗിഫ്റ്റ് വൗച്ചറുകൾ മറ്റ് ഗിഫ്റ്റ് കാർഡുകൾ പോലെ ഈമെയിൽ വഴിയോ നേരിട്ടോ കൈമറാം.

പ്രമുഖ ജ്വല്ലറി ബ്രാൻഡുകളായ ജോയ് ലുക്കാസ്, തനിഷ്ക്, കല്യാൺ ജ്വല്ലേഴ്‌സ്, പിസി ജ്വല്ലേഴ്‌സ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എന്നിവയുമായി ആമസോണിന് പങ്കാളിത്തം ഉള്ളതിനാൽ ഇവിടെയെല്ലാം വൗച്ചർ നൽകാം. ഈ ഇ-ഗോൾഡ് വൗച്ചറുകൾ വാങ്ങിയ തീയതി മുതൽ 6-12 മാസം വരെ സാധുവായിരിക്കും.കൂടാതെ രാജ്യമെമ്പാടുമുള്ള മേൽപ്പറഞ്ഞ ബ്രാൻഡുകളുടെ സ്റ്റോറുകളിൽ റിഡീം ചെയ്യാനും കഴിയും.വൗച്ചറിലെ തുക ഭാഗികമായി പ്രയോജനപ്പെടുത്താനും ചില ജ്വല്ലറികൾ അവസരം നൽകുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications