സ്വര്‍ണ്ണവിലയിലെ റാലി തുടര്‍ച്ചയായ മൂന്നാം ദിവസവും തുടര്‍ന്നു. ഫെബ്രുവരി 21 ന് 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 15928 രൂപയും 22 കാരറ്റ്, ഗ്രാമിന് 14600 രൂപയുമാണ്. യഥാക്രമം 191 രൂപയുടേയും 175 രൂപയുടേയും പ്രതിദിന വര്‍ദ്ധന.

ഇതോടെ 24 കാരറ്റ് 100 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 3 ദിവസത്തില്‍ 50,800 രൂപ ഉയര്‍ന്നു. വെള്ളി വെള്ളിയാഴ്ച കിലോയ്ക്ക് 5000 രൂപ കൂടി 2,75,000 രൂപയിലെത്തി.
കേരളത്തിലെ വില
24 കാരറ്റ് സ്വര്‍ണ്ണം, ഗ്രാമിന് 191 രൂപ ഉയര്‍ന്ന് 15928 രൂപയിലും 22 കാരറ്റ് 175 രൂപ ഉയര്‍ന്ന് 14600 രൂപയിലും 18 കാരറ്റ് സ്വര്‍ണ്ണം 143 രൂപ ഉയര്‍ന്ന് 11946 രൂപയിലുമാണുള്ളത്. വെള്ളി, ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 290 രൂപയിലും കിലോഗ്രാമിന് 20,000 രൂപ ഉയര്‍ന്ന് 2,90,000 രൂപയിലും തിളങ്ങുന്നു.
കാരണങ്ങള്‍
ആഗോള ഭൗമ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വര്‍ണ്ണവില ഉയര്‍ത്തുന്നത്. യുഎസ്- ഇറാന് സംഘര്‍ഷവും ട്രംപ് തീരുവകള്‍ക്കെതിരായ യുഎസ് സുപ്രീം കോടതി വിധിയും ഓഹരി വിപണികളില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചു. ഇതോടെ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണ്ണത്തിലും വെള്ളിയിലും അഭയം തേടി.
ഭാവി സൂചനകള്‍
ഇന്ത്യയിലും അന്തര്‍ദ്ദേശീയ മാര്‍ക്കറ്റിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും വില കൂടും. റംസാനോടനുബന്ധിച്ച ഡിമാന്റ് വര്‍ദ്ധനവും ആഗോള രാഷ്ട്രീയ പ്രതിസന്ധിയുമാണ് കാരണം.
വികസിത സമ്പദ് വ്യവസ്ഥകള്‍ പലിശനിരക്ക് കുറയ്ക്കാനൊരുങ്ങുകയാണെന്ന് വിടി മാര്‍ക്കറ്റ്സിലെ റോസ് മാക്സ് വെല്‍ പറഞ്ഞു. പലിശ നിരക്ക് കുറയുമ്പോള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ പോലുള്ള സുരക്ഷിത നിക്ഷേപങ്ങങ്ങള് ആകര്‍ഷകമല്ലാതാകും.
ഇതോടെ നിക്ഷേപകര്‍ അമൂല്യ ലോഹങ്ങളായ സ്വര്‍ണ്ണം വെള്ളി എന്നിവയിലേയ്ക്ക് മാറും.
ഉയരുന്ന ആഗോള രാഷ്ട്രീയ പ്രതിസന്ധികളും സമാന സ്ഥിതിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സാഹചര്യത്തില്‍ വിലകുറയുമ്പോള്‍ വാങ്ങുന്നതായിരിക്കും ഉചിതം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
