2020 ജനുവരി 1 മുതൽ സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധമാക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചതായി ദി പ്രിന്റിന്റെ റിപ്പോർട്ട്. നിലവാരമില്ലാത്ത ആഭരണങ്ങൾ വാങ്ങി ഉപഭോക്താക്കൾ വഞ്ചിതരാകില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കമെന്ന് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
സ്വർണത്തിന്റെ ഗുണനിലവാരം
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യുടിഒ) ഇന്ത്യക്ക് സ്വർണ്ണത്തിന്റെ മാനദണ്ഡം പാലിക്കാനും ഗുണനിലവാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കാനും ഡിസംബർ 8 വരെ സമയപരിധി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യ മാനദണ്ഡങ്ങളും ഗുണനിലവാരവും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മറ്റ് ഡബ്ല്യുടിഒ രാജ്യങ്ങളിൽ ഇന്ത്യൻ സ്വർണ്ണ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
കാരറ്റ്
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആക്ട്, 2016 പ്രകാരം, ജ്വല്ലറികൾ 14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് അളവുകളിൽ സ്വർണം അടയാളപ്പെടുത്തേണ്ടതുണ്ട്. 24 ഭാഗങ്ങളിൽ സ്വർണത്തിന്റെ അനുപാതത്തെ സൂചിപ്പിക്കുന്ന അളവാണ് കാരറ്റ്. അതിനാൽ, 18 കാരറ്റ് സ്വർണം എന്നാൽ 18/24 ഭാഗം സ്വർണ്ണം എന്നാണ് അർത്ഥമാക്കുന്നത്.
പദ്ധതികൾ ഇങ്ങനെ
മെട്രോ നഗരങ്ങളിൽ തുടങ്ങി നാല് ഘട്ടങ്ങളായി രാജ്യത്തുടനീളം സ്വർണ്ണ ഹോൾമാർക്കിംഗ് നടപ്പാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി സ്വർണ്ണ ഉൽപ്പന്നങ്ങൾ അടയാളപ്പെടുത്താൻ ജ്വല്ലറികൾക്ക് ഒരു വർഷത്തെ സമയം നൽകുമെന്നാണ് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
ഹോൾമാർക്കിംഗ് സെന്ററുകൾ
ബിഐഎസ് ഹോൾമാർക്കിംഗ് ലൈസൻസിനായി കൂടുതൽ ജ്വല്ലറികൾ രജിസ്റ്റർ ചെയ്യുന്നതിന് സഹായിക്കുന്നതിനായി രാജ്യത്തുടനീളം 861 ഹോൾമാർക്കിംഗ് സെന്ററുകൾ ആരംഭിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിൽ രാജ്യത്തുടനീളം 28,000 ജ്വല്ലറികൾ മാത്രമാണ് ബിഐഎസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications