മലയാളികളെ സംബന്ധിച്ചിടത്തോളം വില കൂടിയ രണ്ട് വസ്തുക്കളോട് വല്ലാത്ത ഭ്രമമാണ്. അതിൽ ആദ്യത്തേത് സ്മാർട്ട് ഫോൺ ആണ്. രണ്ടാമത്തേത് സ്വർണവും. രണ്ടും സ്വന്തമാക്കണമെങ്കിൽ നല്ല വില നൽകണം. സ്വർണമാണെങ്കിൽ പവന്‍റെ വില 80,000 രൂപ തൊടാനിരിക്കുകയാണ്. ജിഎസ്ടി, ഹോൾമാർക്കിംഗ്, പണിക്കൂലി എല്ലാം നൽകി ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ കുറഞ്ഞത് 90,000 രൂപ നൽകേണ്ടി വരും. എല്ലാ സൌകര്യങ്ങളുമുള്ള മികച്ച സ്മാർട്ട് ഫോൺ വാങ്ങാനും നൽകണം 50,000 രൂപ മുതൽ മുകളിലേക്ക്.
എന്നാൽ സ്വർണവും സ്മാർട്ട് ഫോണും തമ്മിൽ പരസ്യമായ ഒരു രഹസ്യ ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ..? സ്മാർട്ട് ഫോണിന്‍റെ ഉള്ളിൽ സ്വർണമുണ്ട്. എവിടെയാണെന്നോ..? നമുക്ക് വിശദമായി അറിയാം.
ഇത്തിരി എന്നാൽ അത്യാവശ്യം
സ്വർണ്ണം ഒരിക്കലും തുരുമ്പിക്കാത്തതിനാൽ ഫോണിന്‍റെ ഇന്‍റഗ്രേറ്റഡ് സർക്യൂട്ടിലെ (IC) ചെറിയ കണക്ടറുകളിൽ സ്വർണ്ണം ഉപയോഗിക്കുന്നു. അതായത് സ്മാർട്ട് ഫോണിനെ അതിശയകരമായ ഉപകരണമാക്കുന്നതിൽ സ്വർണ്ണം വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ വലറെയധികം അളവിലുള്ള സ്വർണ്ണമൊന്നും സ്മാർട്ട് ഫോണുകളിൽ ഇല്ല. ഏകദേശം 50 മില്ലീഗ്രാം സ്വർണ്ണമാണ് അതിലുള്ളത്. അതായത് മുപ്പത് രൂപാ മുതൽ മുപ്പത്തിയഞ്ച് രൂപാ വരെ മൂല്യമുള്ള സ്വർണ്ണം. എന്നാൽ, ആളുകൾ ഉപയോഗിക്കുന്ന ഫോണുകളുടെ എണ്ണം കോണിക്കണക്കിനാണ്. അങ്ങനെ ചിന്തിക്കുമ്പോൾ സ്മാർട്ട് ഫോണുകളിൽ എത്ര സ്വർണമുണ്ട് എന്നതിനെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കും.
3,500 കോടിയുടെ സ്വർണം
ഇന്ത്യയിൽ 800 മില്യൺ സ്മാർട്ട് ഫോണുകളാണ് ഉള്ളതെന്ന് അനുമാനിക്കുകയാണെങ്കിൽ 1,000 കോടി രൂപയേക്കാൾ മൂല്യമുള്ള സ്വർണ്ണമാണ് അവയിൽ അടങ്ങിയിരിക്കുന്നത്. ഇനി നമുക്ക് ഈ ചിന്ത ഒന്നുകൂടി വികസിപ്പിക്കാം. വ്യത്യസ്ത സർക്കാർ ഏജൻസികൾ സൂചിപ്പിക്കുന്നത് ഒരു വർഷം നമ്മൾ ഒരു ബില്യൺ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നുണ്ട് എന്നാണ്. അതായത് മൊബൈൽ ഫോണുകളിൽ മാത്രം ഉപയോഗിക്കുന്നതിന് 3,500 കോടി രൂപയുടെ സ്വർണ്ണം ആവശ്യമാണ് എന്നർത്ഥം.

കമ്പ്യൂട്ടറുകളിലും സ്വർണം
മൊബൈൽ ഫോണുകളെ പോലെ തന്നെ, കമ്പ്യൂട്ടറുകളിലെയും ലാപ്‌ടോപ്പുകളിലെയും ഇന്‍റഗ്രേറ്റഡ് സർക്യൂട്ടുകളിലും സ്വർണ്ണം ഉപയോഗിക്കപ്പെടുന്നു. കൃത്യമായി പറയുകയാണെങ്കിൽ, സ്വർണ്ണം ഉപയോഗിക്കപ്പെടുന്നത്, കമ്പ്യൂട്ടറിന്റെ 'തലച്ചോർ' എന്ന് അറിയപ്പെടുന്ന സെൽട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (CPU) നിർമ്മിച്ചിരിക്കുന്ന സർക്യൂട്ട് ബോർഡുകളിലാണ്. കമ്പ്യൂട്ടറിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പവർ എത്തിക്കുന്നതിനും ഇതിലൂടെ വ്യത്യസ്ത ഭാഗങ്ങൾ തമ്മിൽ ആശയവിനിമയം ചെയ്യുന്നതിനും സ്വർണ്ണം ഉപയോഗിക്കപ്പെടുന്ന സർക്യൂട്ട് ബോർഡുകൾ സഹായിക്കുന്നു.
തിളക്കം ബഹിരാകാശത്തും
ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്ന സ്വർണ്ണം നമ്മൾ ബഹിരാകാശത്തും എത്തിക്കുന്നു. കാരണം, നമ്മൾ വിക്ഷേപിക്കുന്ന സാറ്റലൈറ്റുകളിൽ സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്. ഇൻഫ്രാ-റെഡ് റേഡിയേഷനെ പ്രതിരോധിക്കുന്നതിനും താപനില സുസ്ഥിരമാക്കുന്നതിനും ബഹിരാകാശ പേടകങ്ങളിൽ സ്വർണ്ണം പൂശിയിട്ടുള്ള പോളിയിസ്റ്റർ ഫിലിം ഉപയോഗിക്കുന്നു.
ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്ന ജിയോളജി ഡോട്ട് കോം പറയുന്നത്, സ്വർണ്ണം ഉപയോഗിക്കുന്നില്ലെങ്കിൽ, ബഹിരാകാശ പേടകങ്ങളുടെ ഇരുണ്ട ഭാഗങ്ങൾ ഗണ്യമായ തോതിൽ താപം ആഗിരണം ചെയ്യുമെന്നാണ്. ഈ ഉദ്ദേശ്യത്തിനായി, യുഎസ് ബഹിരാകാശക്കപ്പലായ കൊളംബിയ 41 കിലോഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചത് (ബഹിരാകാശ സഞ്ചാരികളുടെ ഹെൽമെറ്റുകളിൽ ഉപയോഗിച്ച സ്വർണ്ണം ഉൾപ്പെടെയാണിത്).
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications