പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണ വില കുതിച്ചുയരുന്നു. പവന് 120 വർദ്ധിച്ച് 29,680 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3710 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 480 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വീണ്ടും സ്വർണ വില കൂടിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
30000 കടക്കുമോ?
ആഗോള വിപണിയിൽ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണം. ഈ വർഷം ആരംഭിച്ച് വെറും 4 ദിവസത്തിനുള്ളിൽ സ്വർണത്തിന് 680 രൂപ വർദ്ധിച്ചു. വരും ദിവസങ്ങളിൽ സ്വർണ വില പവന് 30000 രൂപ കടന്നേക്കുമെന്നാണ് സൂചനകൾ. സ്വർണ വില ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ വർഷത്തെ വില
സെപ്റ്റംബര്‍ നാലിനാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. 2019ൽ സ്വർണത്തിന് 5640 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ആഗോള വിപണിയിൽ സ്വർണ വില 2019ൽ 18% നേട്ടം കൈവരിച്ചു. ഇന്ത്യയിൽ സ്വർണ നിരക്ക് 2019ൽ ഏകദേശം 24% ഉയർന്നു.
2020ൽ സ്വർണ വില
2020ൽ സ്വർണ വില 12% മുതൽ 13% വരെ നേട്ടം പ്രതീക്ഷിക്കുന്നതാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്. സ്വർണ വില കുതിച്ചുയരുന്നത് വിവാഹാവശ്യക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ആഗോള വിപണി
ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ മേജർ ജനറൽ കാസെം സൊലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ മുതൽ ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയർന്നത്. ക്രൂഡ് ഓയിൽ വിലയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ തങ്ങളുടെ സ്വർണ്ണ ആവശ്യകതകളിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
