മുങ്ങിയും പൊങ്ങിയും സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 7340 രൂപയായി. എന്നിരുന്നാലും വിലയിൽ വലിയ ഇടിവ സംഭവിച്ചിട്ടില്ല. ഈ ഒക്ടോബർ മാസത്തിൽ സ്വർണത്തിന്റെ കുതിച്ച് അതിവേഗത്തിലായിരുന്നു. ഒക്ടോബർ 31 ന് ദീപാവലിയാണ്. സാധാരണയായി ദീപാവലിക്ക് പലരും സ്വർണം വാങ്ങാറുണ്ട്. കേരളത്തിലുടനീളം ഇങ്ങനെ സ്വർണം വാങ്ങുന്ന രീതി ഇല്ലെങ്കിലും ദീപാവലിക്ക് വാങ്ങുന്ന സ്വർണം ഐശ്വര്യം വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ട്.
ഈ സ്വർണ വിലയിൽ സാധാരണക്കാരന് പോലും ഒരു പവൻ വാങ്ങിക്കാൻ സാധിക്കുന്നില്ല. വിവാഹ ആവശ്യങ്ങൾക്കു പോലും ജനങ്ങളുടെ പേടി ഉയരുന്ന സ്വർണ വിലയാണ്. സ്വർണത്തിന്റെ വില ഉയരുന്നതിനു കാരണം പലതാണ്. ഇന്നലെ വിപണി വില പ്രകാരം ഒരു പവന് 58,400 രൂപയായിരുന്നു. ഇന്ന് പവന് 58,720 രൂപയായി. 40 രൂപയാണ് ഒരു ഗ്രാമിന് വർദ്ധിച്ചത്.
എന്നാൽ ഈ വിലനിരക്ക് നോക്കി സ്വർണാഭരണം വാങ്ങാൻ പോയാൽ ഇതേ തുക കൊടുത്താൽ പോര.. എന്തുകൊണ്ടായിരിക്കും? ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. അതുപോലെ സാധാരണയായി 24 KT സ്വർണത്തെ കുറിച്ച് പറയുമെങ്കിലും 22KT, 18KT അങ്ങനെ വിവിധ രൂപങ്ങളുടെ വിലയും ഉൾപ്പെടുത്താറുണ്ട്.
പരിശുദ്ധമായ സ്വർണം
പരിശുദ്ധിയെ ആശ്രയിച്ചാണ് സ്വർണവില ഉയരുന്നത്. വിവിധ തരം പരിശുദ്ധിയുള്ള സ്വർണം- 24KT, 23KT, 22KT, 20KT, 18KT, 14KT തുടങ്ങിയവയാണ്. സ്വർണ്ണത്തിൻ്റെ പരിശുദ്ധി വർദ്ധിക്കുന്നത് അനുസരിച്ചാണ് അതിന്റെ വില ഉയരുന്നത്. 24 KT സ്വർണമാണ് ഏറ്റവും പരിശുദ്ധമായതും വിലയേറിയതുമായ സ്വർണം. എന്നാൽ ആഭരണം നിർമ്മിക്കുവാനായി 24 KT സ്വർണം ഉപയോഗിക്കാറില്ല. സ്വർണ ബാറുകൾ, സ്വർണ നാണയങ്ങൾ എന്നീ രൂപത്തിലാണ് 24 KT കാണപ്പെടുന്നത്.
23KT, 22KT, 20KT, 18KT, 14KT എന്നീ പരിശുദ്ധികളിൽ മാത്രമാണ് സ്വർണാഭരണങ്ങൾ ഉണ്ടാക്കാൻ സാധിക്കുള്ളൂ. 24KT സ്വർണത്തിൽ മറ്റു ലോഹങ്ങൾ ചേർക്കുന്നുണ്ട്.

സ്വർണാഭരണം വാങ്ങുമ്പോൾ വിലയിൽ വ്യത്യാസം വരുന്നത് എന്തുകൊണ്ടാണ്?
ജ്വല്ലറികളിൽ ഒരിക്കലും ഒരേ വിലയിൽ സ്വർണം വിൽക്കാറില്ല. ഓരോ ജ്വല്ലറികളിലും വ്യത്യസ്ത വിലകൾ വരുന്നതിനു കാരണം നിരവധിയാണ്. വ്യത്യസ്ത വിലകളിലാണ് ജ്വല്ലറികൾ സ്വർണം വാങ്ങുന്നത്. മാത്രമല്ല സ്വർണത്തിന്റെ പരിശുദ്ധിയിലും വില വ്യത്യാസപ്പെടുന്നു. സ്വർണാഭരണത്തിന്റെ വില ജ്വല്ലറികൾ കണക്കു കൂട്ടുന്നത് ഒരു പ്രത്യേക ഫോർമാറ്റിലാണ്.
സ്വർണ്ണാഭരണങ്ങളുടെ അന്തിമ വില = {സ്വർണ്ണത്തിൻ്റെ വില X (ഗ്രാമിൽ തൂക്കം)} + മേക്കിംഗ് ചാർജുകൾ + ജിഎസ്ടി 3%+ ഹാൾമാർക്കിംഗ് നിരക്കുകൾ
ഇതാണ് ജ്വല്ലറി വിലയുടെ ഫോർമാറ്റ്.
മേക്കിംഗ് ചാർജുകൾ
സ്വർണ്ണാഭരണ വ്യാപാരികളും മേക്കിംഗ് ചാർജ് ഈടാക്കുന്നുണ്ട്. ഇത് ഒരു ഗ്രാമിന്റെ അടിസ്ഥാനത്തിലും അല്ലെങ്കിൽ ഒരു ശതമാനത്തിന്റെ അടിസ്ഥാനത്തിലും ചെയ്യാം.
1. ഗ്രാമിന്റെ അടിസ്ഥാനത്തിൽ: സ്വർണ്ണാഭരണങ്ങൾക്ക് ഗ്രാമിന് 899 രൂപയോ, 500 രൂപയോ, 999 രൂപയോ ആയി ജ്വല്ലറികൾക്ക് പരസ്യം ചെയ്യാം. ഈ മേക്കിംഗ് ചാർജുകളെ "മേക്കിംഗ് ചാർജ്ജ് ഓൺ പെർ ഗ്രാം ബെയ്സിസ്" എന്ന് വിളിക്കുന്നു.
ഉദാഹരണത്തിന് ഒരു ഗ്രാമിന് 499 രൂപ മേക്കിംഗ് ചാർജായി ഈടാക്കിയാൽ, നിങ്ങൾ 12 ഗ്രാമിൻ്റെ സ്വർണ്ണ ബ്രേസ്‌ലെറ്റ് വാങ്ങുന്നുവെന്ന് കരുതുക. അപ്പോൾ മേക്കിംഗ് ചാർജായി ജ്വല്ലറി 5,988 രൂപയായി (499 X 12 ഗ്രാം) കണക്കാക്കാം.
2. ശതമാനം അടിസ്ഥാനത്തിൽ: സാധാരണയായി 10% മുതൽ 25% വരെയാണ് മേക്കിംഗ് ചാർജ് ഈടാക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ 12 ഗ്രാമിൻ്റെ 22 KT സ്വർണ്ണ വള വാങ്ങുന്നുവെന്ന് കരുതുക. 22KT സ്വർണ്ണത്തിൻ്റെ വില 10 ഗ്രാമിന് 70,000 രൂപയാണെന്നും കരുതുക. അങ്ങനെയെങ്കിൽ ഒരു വളയുടെ വില 84,000 രൂപയാകും (12 ഗ്രാം X 70,000). ജ്വല്ലറി ഈ സ്വർണ്ണ വളയുടെ നിർമ്മാണ ചാർജായി 15% ഈടാക്കിയാൽ അത് 12,600 രൂപയാകും.
ഇവ രണ്ടും ഒരുമിച്ച് ഈടാക്കാറുണ്ട്. അതായത് ചില ജ്വല്ലറികൾ നിലവിലുള്ള സ്വർണ്ണ വിലയുടെ ഒരു ശതമാനവുമായി ബന്ധിപ്പിച്ച് ഒരു ഗ്രാമിൻ്റെ അടിസ്ഥാനത്തിൽ ചാർജുകൾ ഈടാക്കാൻ തുടങ്ങി.
ഹാൾമാർക്കിംഗ്
2021 ജൂൺ 16 മുതൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്ക് നിർബന്ധമാണ്. സ്വർണ്ണത്തിൻ്റെ പരിശുദ്ധി, ഗുണനിലവാരം, വഞ്ചനയുടെ അപകടസാധ്യത കുറയ്ക്കുന്നു എന്നീ കാര്യങ്ങളാണ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതിലൂടെ സംഭവിച്ചത്. സ്വർണ്ണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഈ മൂന്ന് അടയാളങ്ങൾ പരിശോധിക്കാം.
a) ബിഐഎസ് ലോഗോ - മധ്യഭാഗത്ത് ഒരു ഡോട്ടുള്ള ത്രികോണാകൃതിയിലാണ് ഇത് കാണപ്പെടുന്നത്.
b) പരിശുദ്ധി - "22K916" എന്ന ചിഹ്നമുള്ള സ്വർണ്ണാഭരണങ്ങൾ അർത്ഥമാക്കുന്നത് അത് 22KT സ്വർണ്ണമാണെന്നാണ്.
c) HUID കോഡ് - ഇത് 6 അക്ക ആൽഫാന്യൂമെറിക് കോഡാണ്. BIS ആപ്പിൽ HUID കോഡ് പരിശോധിക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications