സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് ഉയരത്തിലാണ്. 86,000 രൂപയ്ക്ക് മുകളിലാണ് ഒരുപവന്‍റെ വില. സ്വർണവിലയിലെ കുതിപ്പ് ആഭരണം വാങ്ങുന്നവരുടെ കീശ കാലിയാക്കുമെങ്കിലും സ്വർണം പണയം വെക്കുന്നവർക്ക് ലോട്ടറിയാണ്. കാരണം സ്വർണവായ്പയിലൂടെ കൂടുതൽ പണം ലഭിക്കും. രാജ്യത്തെ സ്വർണ്ണ വായ്പാ വിപണി അഭൂതപൂർവമായ വളർച്ചയാണ് നേടുന്നത്. 2025 ജൂലൈ 25 വരെ 2.94 ലക്ഷം കോടി രൂപയാണ് സ്വർണവായ്പയായി ധനകാര്യ സ്ഥാപനങ്ങൾ നൽകിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റ പ്രകാരം മുൻ വർഷത്തെ 1.32 ലക്ഷം കോടി രൂപയിൽ നിന്ന് 122% വാർഷിക വർധനവാണിത്.
വില വർദ്ധനവിന് കാരണം
ആഗോള, ആഭ്യന്തര ഘടകങ്ങളെല്ലാം സ്വർണവിലയെ സ്വാധീനിക്കും. ആഗോള ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത നിക്ഷേപകരെ സ്വർണ്ണത്തെ സുരക്ഷിതമായ ആസ്തിയായി മാറ്റാൻ പ്രേരിപ്പിച്ചതാണ് വില വർദ്ധനവിന്‍റെ പ്രധാന കാരണമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിലെ റീട്ടെയിൽ അഗ്രികൾച്ചർ ആൻഡ് ഗോൾഡ് ലോൺസ് മേധാവി ശ്രീപാദ് ജാദവ് പറയുന്നു. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഇപ്പോൾ അവരുടെ റിസ്ക് വൈവിധ്യവൽക്കരണ തന്ത്രത്തിന്‍റെ ഭാഗമായി സ്വർണ്ണ കൂടുതൽ ശേഖരിക്കുന്നുണ്ട്. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ടെന്ന് പറയുകയാണ് മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്‍റെ സിഇഒ ഷാജി വർഗീസ്.
വായ്പയിലും കുതിച്ച് ചാട്ടം
ഇന്ത്യയിൽ സ്വർണ്ണ വായ്പകൾക്കുള്ള ആവശ്യം സമീപകാലത്ത് കുത്തനെ ഉയർന്നിട്ടുണ്ട്. ഇതിന് നിരവധി ഘടകങ്ങൾ കാരണമായി. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വമാണ് ഒരു പ്രധാന ഉത്തേജകമായി മാറുന്നത്. ഇത് സ്വർണ്ണ വിലയിൽ വർദ്ധനവിന് കാരണമായി. തൽഫലമായി, ഒരു നിക്ഷേപ ആസ്തിയായും വായ്പയെടുക്കുന്നതിനുള്ള ഈടായും സ്വർണ്ണത്തിന്റെ ആകർഷണീയത ഗണ്യമായി വർദ്ധിച്ചു.

ഈ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന മറ്റൊരു ഘടകംഅണ്‍സെക്യുവേര്‍ഡ് ലോണ്‍ ഓപ്ഷനുകള്‍ കര്‍ശനമാക്കിയതാണ്. കൊവിഡിന് ശേഷമുള്ള, വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ അണ്‍സെക്യുവേര്‍ഡ് ലോണുകള്‍ അതിവേഗം കുതിച്ചുയര്‍ന്നു. ഇതോടെ 2023 അവസാനത്തോടെ റിസര്‍വ് ബാങ്ക് അണ്‍സെക്യുവേര്‍ഡ് വ്യക്തിഗത വായ്പകളുടെ അപകടസാധ്യത വര്‍ധിപ്പിച്ചു. ഇത് ബാങ്കുകളെയും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെയും (എന്‍ബിഎഫ്സി) ഈ ക്രെഡിറ്റില്‍ കൂടുതല്‍ മൂലധനം കൈവശം വയ്ക്കാന്‍ നിര്‍ബന്ധിതരാക്കി. ഈ നിയന്ത്രണ മാറ്റം ചെലവ് വര്‍ധിപ്പിക്കുകയും അണ്‍സെക്യുവേര്‍ഡ് ലോണുകളുടെ ലഭ്യത പരിമിതപ്പെടുത്തുകയും ചെയ്തു.ഇത് കടം വാങ്ങുന്നവരെ സുരക്ഷിതവും സ്വർണ്ണ പിന്തുണയുള്ളതുമായ ക്രെഡിറ്റ് വിഭാഗത്തിലേക്ക് തള്ളിവിട്ടു.
ഗുണങ്ങളും അപകടസാധ്യതകളും
വേഗത്തിലുള്ള പ്രോസസ്സിംഗ്, വഴക്കമുള്ള തിരിച്ചടവുകൾ, ക്രെഡിറ്റ് സ്കോർ ആവശ്യമില്ല തുടങ്ങിയവയാണ് സ്വർണവായ്പയുടെ ഏറ്റവും വലിയ നേട്ടം. ചെറുകിട വായ്പക്കാര്‍ക്ക് (അതായത് 2.5 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകള്‍ക്ക്, പലിശ ഉള്‍പ്പെടെ) 85 ശതമാനം വരെ വായ്പാ മാര്‍ജിന്‍ ആര്‍ബിഐ അനുവദിക്കുന്നുണ്ട്.
എന്നാൽ വായ്പ കൃത്യമായി തിരിച്ചടക്കാൻ സാധിച്ചില്ലെങ്കിൽ സ്വർണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വർണവിലയിലെ ഇടിവ് വായ്പ-മൂല്യ അനുപാതത്തെ ലംഘിക്കും. ഇത് കടം വാങ്ങുന്നവരെ ഭാഗികമായി തിരിച്ചടയ്ക്കാനോ കൂടുതൽ സ്വർണ്ണം പണയം വയ്ക്കാനോ നിർബന്ധിതരാക്കും. വായ്പ തുക അടക്കാതിരുന്നാൽ 40-60 ദിവസത്തെ തുടർനടപടികൾക്ക് ശേഷം പണയം വച്ച സ്വർണ്ണത്തിന്‍റെ ലേലം നടക്കും.
ചെറിയ അപകട സാധ്യകകളുണ്ടെങ്കിലും കൃത്യമായി തിരിച്ചടവ് നടത്താൻ കഴിയുന്നവർക്ക് സ്വർണം വിൽക്കുന്നതിനേക്കാളും നല്ലത് സ്വർണം പണയം വച്ച് പണം കണ്ടെത്തുന്നതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications