ദില്ലി: സ്വര്‍ണ വായ്പ സംബന്ധിച്ച് പുതിയ അറിയിപ്പുമായി റിസര്‍വ് ബാങ്ക് രംഗത്തുവന്നിരിക്കുകയാണ്. ഇനി മുതല്‍ സ്വര്‍ണ വ്യാപാരികള്‍ക്കും ജ്വല്ലറികള്‍ക്കും ഭൗതിക സ്വര്‍ണമായും സ്വര്‍ണ വായ്പകള്‍ തിരിച്ചടയ്ക്കാം. സ്വര്‍ണ വ്യവസായത്തിന് പുതിയ ദിശ നല്‍കുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവെന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നു.
നിലവില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളും സ്വര്‍ണ ധനസമ്പാദന പദ്ധതിയില്‍ (ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീം - ജിഎംഎസ്) പങ്കാളികളായ ബാങ്കുകളും മാത്രമാണ് ജ്വല്ലറികള്‍ക്കും സ്വര്‍ണ വ്യാപാരികള്‍ക്കും സ്വര്‍ണ വായ്പ (ജിഎംഎല്‍) നല്‍കുന്നത്.

വായ്പയെടുത്ത സ്വര്‍ണത്തിന് തത്തുല്യമായ തുക ഇന്ത്യന്‍ രൂപയില്‍ തിരിച്ചടയ്ക്കുകയായിരുന്നു ഇത്രയും കാലം ഇവര്‍. ഈ ചട്ടമാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ ഭേദഗതി ചെയ്തത്. വായ്പയെടുത്ത സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനം ഭൗതിക സ്വര്‍ണമായി തിരിച്ചടയ്ക്കാന്‍ വായ്പയെടുക്കുന്നവര്‍ക്ക് ബാങ്കുകള്‍ അവസരം നല്‍കും.
ഇതേസമയം, കിലോ അടിസ്ഥാനപ്പെടുത്തിയാകണം സ്വര്‍ണം ബാങ്കുകളില്‍ തിരിച്ചടയ്ക്കേണ്ടത്. 'ഇന്ത്യാ ഗോള്‍ഡ് ഡെലിവറി സ്റ്റാന്‍ഡേര്‍ഡ്' പാലിക്കുന്നതോ എല്‍ബിഎംഎ സാക്ഷ്യപ്പെടുത്തിയതോ ആയ സ്വര്‍ണം മാത്രമേ ബാങ്കുകള്‍ തിരിച്ചെടുക്കുകയുള്ളൂ.
കേന്ദ്ര ഏജന്‍സികള്‍ അല്ലെങ്കില്‍ റിഫൈനറികളില്‍ നിന്നും നേരിട്ട് വേണം തിരിച്ചടവായി സ്വര്‍ണം ബാങ്കില്‍ എത്താനെന്ന നിബന്ധനയും റിസര്‍വ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഒരുകാരണവശാലം വായ്പയെടുത്തവര്‍ ഇടപെട്ട് സ്വര്‍ണം ബാങ്കിലെത്തരുത്. വായ്പ ഏതെല്ലാം വിധത്തില്‍ തിരിച്ചടയ്ക്കും, സ്വര്‍ണത്തിന്റെ ഗുണനിലവാരം, ആര് മുഖേനയായിരിക്കും സ്വര്‍ണം അടവായി എത്തുക എന്നീ വിശദമായ വിവരങ്ങളെല്ലാം വായ്പാ കരാറില്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നും കേന്ദ്ര ബാങ്ക് നിര്‍ദേശിക്കുന്നു.
റിസ്ക് മാനേജ്മെന്റ് നടപടികള്‍ക്കൊപ്പം ജിഎംഎല്‍ ബോര്‍ഡ് അംഗീകരിച്ച നയത്തിലെ എല്ലാ വശങ്ങളും കരാറില്‍ വ്യക്തമായി ബാങ്കുകള്‍ നല്‍കണം. ജിഎംഎല്ലിന് കീഴില്‍ അനുവദിക്കുന്ന തുകയുടെ വിനിയോഗം നിരീക്ഷിക്കാനും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്.
2015 -ലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ ധനസമ്പാദന പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുന്ന സ്വര്‍ണം സമാഹരിക്കുകയാണ് ജിഎംഎല്‍ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
