ജനുവരിയില്‍ ഏകദേശം 19 ശതമാനം ഉയര്‍ന്ന സ്വര്‍ണ്ണവില കഴിഞ്ഞ 10 ദിവസത്തില്‍ ഏകദേശം 12 ശതമാനം ഇടിഞ്ഞു.ഒരു ഘട്ടത്തില്‍ 1,78,850 രൂപയിലെത്തിയ വില, നിലവില്‍ 1.56 ലക്ഷം രൂപയ്ക്ക് താഴെയാണ്. മഞ്ഞലോഹം വീണ്ടും തിളങ്ങുമോ എന്ന ആകാക്ഷയിലാണ് ഇപ്പോള്‍ ജനങ്ങള്‍.

10 ദിവസത്തെ പ്രകടനം
ജനുവരി 29 ന് രേഖപ്പെടുത്തിയ 1,78,850 രൂപ, അമിത വിലയാണെന്ന് വിദഗ്ധര്‍ കരുതുന്നു. സ്വര്‍ണ്ണം എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുപ്പ് തുടങ്ങി. ഇത് വിലയില്‍ പ്രതിഫലിച്ചു.വില 12.44 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,56,660 രൂപയിലെത്തി. കഴിഞ്ഞ എട്ടുദിവസത്തെ ഇടിവ് 2.5 ശതമാനമാണ്.
കേരളത്തിലെ സ്വര്‍ണ്ണവില
10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 1,56,600 രൂപയും 10 ഗ്രാം 22 കാരറ്റിന് 143550 രൂപയും 18 കാരറ്റിന് 1,17,450 രൂപയുമാണ് കേരളത്തില്‍ വില.
എംസിഎക്സ് സ്വര്‍ണ്ണവില
ഏപ്രിലില്‍ അവസാനിക്കുന്ന അവധിവില ഫെബ്രുവരി 6ന് അവസാനിക്കുന്ന ആഴ്ചയില്‍ 152861 രൂപയാണ്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 0.52 ശതമാനം ഉണര്‍വ്. ആര്‍ബിഐ, റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ വില 1,54,083 രൂപ പിന്നിട്ടു.
സ്പോട്ട് വില
വെള്ളിയാഴ്ച സ്വര്‍ണ്ണം ഔണ്‍സിന് ഏകദേശം 4 ശതമാനം ഉയര്‍ന്ന് 4950 ഡോളറിന് മുകളിലെത്തി. യുഎസ് ഫെഡ് റിസര്‍വ് നയങ്ങളെക്കുറിച്ചും ഭൗമ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമുള്ള ആശങ്കകള്‍ കുറഞ്ഞതാണ് കാരണം
ഭാവി സാധ്യതകള്‍
കഴിഞ്ഞയാഴ്ച സ്വര്‍ണ്ണവിലയില്‍ കനത്ത ചാഞ്ചാട്ടം ദൃശ്യമായി.എംസിഎക്സില്‍ 7 ശതമാനത്തിന്റെ പ്രതിവാര നേട്ടമുണ്ടായെങ്കിലും കോമക്സില്‍ വിലയിടിഞ്ഞു. ഡോളര്‍ ശക്തിപ്പെട്ടതിനെത്തുടര്ന്നാണിത്. കടുത്ത നടപടികളുടെ വക്താവായ കെവിന് വാര്‍ഷ് ഫെഡറല്‍ റിസര്‍വ് ചെയര്‍ സ്ഥാനത്തെത്തുന്നതാണ് ഡോളറിനെ ശക്തിപ്പെടുത്തുന്നത്.
2025 ല്‍ കേന്ദ്രബാങ്കുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത് കുറച്ചു. 863 ടണ്‍ സ്വര്‍ണ്ണം മാത്രമാണ് കഴിഞ്ഞവര്‍ഷം കേന്ദ്രബാങ്കുകള്‍ വാങ്ങിയത്. 2024 ല്‍ ഇത് 1000 ടണ്ണായിരുന്നു. വിലവര്‍ദ്ധനവാണ് കേന്ദ്രബാങ്കുകളെ സ്വര്‍ണ്ണത്തില്‍ നിന്നും അകറ്റുന്നത് അതേസമയം അവരുടെ ദീര്‍ഘകാല സ്വര്‍ണ്ണ നിക്ഷേപം അതേപടി തുടരുന്നു.
വരുന്ന ആഴ്ചയില്‍, കോമക്സ് 4,500-5,120 ഡോളര്‍ ശ്രേണിയി ലും എംസിഎക്സ് 139,500-162,000 ഡോളറിലും വ്യാപാരം നടത്താനാണ് സാധ്യത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!



Click it and Unblock the Notifications