ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിൽ 3,000 ടൺ സ്വർണ്ണ ശേഖരം കണ്ടെത്തിയതായി ജിയോളജി, ഖനന വകുപ്പ് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. നിലവിലെ വില അനുസരിച്ച്, ഈ സ്വർണ്ണത്തിന്റെ മൂല്യം ഏകദേശം 12 ലക്ഷം കോടി ആകാമെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിൽ ഒന്നാണ് സോൺഭദ്ര.
സ്വർണം കണ്ടെത്തിയ കുന്നിന്റെ വിസ്തീർണ്ണം 108 ഹെക്ടർ ആണെന്നാണ് പറയപ്പെടുന്നത്. ഇ-ടെൻഡറിംഗിലൂടെ ലേലത്തിനുള്ള ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ധാതു സൈറ്റുകളുടെ ജിയോ ടാഗിംഗിനായി ഏഴ് അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിന്റെ റിപ്പോർട്ട് ഫെബ്രുവരി 22നകം ലഖ്‌നൗ മൈനിംഗ് വകുപ്പിന് സമർപ്പിക്കും.

ജിയോളജി ആൻഡ് മൈനിംഗ് ആൻഡ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) യുടെ ഒരു സംഘം ചുമതല ഏറ്റെടുത്തിരിക്കുന്നതായി സോൺഭദ്ര ജില്ലാ മൈനിംഗ് ഓഫീസർ കെ.കെ. റായ് ഐഎഎൻഎസിനോട് പറഞ്ഞു. 2005 മുതൽ ഇവിടെ പണി ആരംഭിച്ചതായും റിപ്പോർട്ട് ഇപ്പോൾ മാത്രമാണ് പുറത്തു വിട്ടതെന്നും അദ്ദേഹം പറഞ്ഞു. മൂവായിരം ടൺ സ്വർണം ഇവിടെ നിന്ന് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
രണ്ട് ഹെലികോപ്റ്ററുകൾ വിന്യസിച്ച് ക്വാറി പ്രദേശത്ത് ജി.എസ്.ഐ ഏരിയൽ സർവേ നടത്തുന്നുണ്ട്.
ഖനനത്തിനായി വനം വകുപ്പിന്റെ അനുമതി തേടുന്നതിന് നടപടികൾ ആരംഭിക്കുന്നതിനായും റവന്യൂ വകുപ്പിനും വനം വകുപ്പിനും കീഴിൽ എത്ര ഭൂമി വരുന്നുണ്ടെന്ന് വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നും റായ് പറഞ്ഞു. ഈ ഖനികൾ പാട്ടത്തിനെടുക്കുന്ന പ്രക്രിയയും സംസ്ഥാന സർക്കാർ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഖനനത്തിനായി, ലേല പ്രക്രിയയ്ക്ക് മുമ്പ് ജിയോ ടാഗിംഗ് പ്രക്രിയ ആരംഭിക്കും. അതിർത്തി നിർണയ പ്രവർത്തനങ്ങൾ പൂർത്തിയായ ഉടൻ ഇ-ടെൻഡറിംഗ് നടത്തും. ഈ പ്രദേശത്തെ കുന്നുകളിൽ യുറേനിയം ഉൾപ്പെടെയുള്ള വിലയേറിയ ധാതുക്കളുടെ സാന്നിധ്യമുണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ടെന്നാണ് വിവരം.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications