ജിഎസ്ടി കൗൺസിലിന്‍റെ 56-ആമത് യോഗം സെപ്റ്റംബർ ആദ്യ വാരത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്ക് കുറയ്ക്കലുകളും ആനുകൂല്യങ്ങളും വീണ്ടും പ്രതീക്ഷിക്കുന്നു. ജിഎസ്ടി മാനദണ്ഡങ്ങളിൽ കാര്യമായ പരിഷ്കരണ നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ വ്യക്തമാക്കിയിരുന്നു. രത്ന, ആഭരണ മേഖലയെ സംബന്ധിച്ചിടത്തോളം സ്വർണ്ണം, ബാറുകൾ, നാണയങ്ങൾ, ബിസ്കറ്റുകൾ, ആഭരണങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് 0.5 ശതമാനം മുതൽ 1 ശതമാനം വരെ കുറയ്ക്കുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. സർക്കാർ സ്വർണ്ണത്തിന്‍റെ ജിഎസ്ടി നിരക്കുകൾ കുറച്ചാൽ സ്വർണ്ണ വില കുറയാൻ സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ സ്വർണത്തിന്‍റെ ഡിമാൻഡ് വർദ്ധിക്കുകയും വിൽപ്പന ഉയരുകയും ചെയ്യും.
ജിഎസ്ടിയിലെ ചെറിയ കുറവ് പോലും സ്വർണം വാങ്ങുമ്പോൾ ഉപഭോക്താക്കളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഇന്ത്യ ബുള്ളിയൻ & ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) വൈസ് പ്രസിഡന്‍റും ആസ്പെക്റ്റ് ഗ്ലോബൽ വെഞ്ച്വേഴ്‌സ് എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സണുമായ അക്ഷ കംബോജ് ഗുഡ് റിട്ടേൺസിനോട് പറഞ്ഞു.
ജിഎസ്ടി നിരക്ക്
2016 ജൂലൈയിൽ സർക്കാർ ചരക്ക് സേവന നികുതി നടപ്പിലാക്കിയപ്പോൾ, ജിഎസ്ടിക്ക് മുമ്പുള്ള കാലഘട്ടത്തിൽ പരോക്ഷ നികുതികളുടെ ഭാഗമായിരുന്ന 1% മൂല്യവർധിത നികുതി (വാറ്റ്), 1% സേവന നികുതി എന്നിവയ്ക്ക് പകരമായാണ് സ്വർണ്ണത്തിന് ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയത്. നിലവിൽ സ്വർണ്ണത്തിന്‍റെ ജിഎസ്ടി നിരക്ക് 3 ശതമാനം ആണ്. ഇത് 1.5 ശതമാനം സിജിഎസ്ടിയും 1.5 ശതമാനം എസ്ഡിഎസ്ടിയും ചേർന്നതാണ്. ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ തുടങ്ങി എല്ലാത്തരം സ്വർണ്ണത്തിനും ഇത് ബാധകമാണ്.
ജിഎസ്ടി തുക എത്ര..?
സ്വർണ്ണം വാങ്ങുന്ന തുക: 1,00,000 രൂപ
ജിഎസ്ടി നിരക്ക്: 3%
ജിഎസ്ടി തുക: 3,000 രൂപ (100,000 രൂപ X 3/100).

പണിക്കൂലിയിലെ ജിഎസ്ടി
സ്വർണ്ണാഭരണ നിർമ്മാണ ചാർജുകൾക്ക് 5% വരെ ജിഎസ്ടി നിരക്ക് ഉണ്ട്. കൂടാതെ, ഇഷ്ടാനുസൃതമായി നിർമ്മിച്ച ആഭരണങ്ങൾക്ക് പ്രത്യേകമായി 3% ജിഎസ്ടി നിരക്കും ചുമത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 1,00,000 സ്വർണം വാങ്ങുന്നു എന്ന് കരുതുക. പണിക്കൂലി ഏകദേശം 15,000 രൂപയാണ്.
സ്വർണ്ണത്തിന്‍റെ ജിഎസ്ടി: 3,000 രൂപ (1,00,000 രൂപയുടെ 3%)
പണിക്കൂലിയുടെ ജിഎസ്ടി: 750 രൂപ (15,000 രൂപയുടെ 5%)
കൂടാതെ, ആഭരണങ്ങൾ നന്നാക്കുന്നതിന് പ്രത്യേകം 5% ജിഎസ്ടി നിരക്കും ഉണ്ട്.
ജിഎസ്ടി കുറച്ചാൽ സ്വർണവില എത്ര കുറയും..?
ജിഎസ്ടി കൗൺസിൽ നിരക്ക് 1 ശതമാനം കുറച്ചാൽ സ്വർണ്ണത്തിന്‍റെ പുതിയ ജിഎസ്ടി നിരക്ക് 2 ശതമാനം ആകും.അപ്പോൾ, നിങ്ങൾ 100,000 രൂപയ്ക്ക് സ്വർണ്ണം വാങ്ങുകയാണെങ്കിൽ ജിഎസ്ടി തുക ഏകദേശം 2,000 രൂപയായിരിക്കും. അതായത് 1,000 രൂപയുടെ കുറവ്.
ഓഗസ്റ്റിലെ സ്വർണവില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ ഉയർന്ന് 9355 രൂപയായി. ഒരു പവന് 440 രൂപ ഉയർന്ന് 74,840 രൂപയുമാണ്. പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില മുകളിലേക്ക് കുതിച്ചു. ഓഗസ്റ്റ് എട്ടിന് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 75,12760 രൂപ എന്ന നിരക്കിലേക്ക് സ്വർണമെത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ചെറുതായി താഴേക്ക് വീണു. 12-ആം തീയ്യതി ആകുമ്പോഴേക്കും 74,360 രൂപയിലേക്ക് പവന്‍റെ വില താഴ്ന്നു. 19-ആം തീയ്യതി ആയപ്പോഴേക്കും 73,880 രൂപയിലേക്ക് കുറയാൻ സ്വർണത്തിന് സാധിച്ചു എന്നത് ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ പിന്നീട് ആ ആശ്വാസം തകർത്ത് വില വീണ്ടും മുകളിലേക്ക് തന്നെ ഉയർന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications