ഒരാഴ്ച്ചയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപ വർദ്ധിച്ച് 28440 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആറ് ദിവസമായി സ്വർണത്തിന് പവന് 28360 രൂപയായിരുന്നു നിരക്ക്. ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില 3555 രൂപയാണ് വില.
എംസിഎക്സിലെ വില
എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചർ വില 0.26 ശതമാനം ഉയർന്ന് 10 ഗ്രാമിന് 38,088 രൂപയിലെത്തി. സിൽവർ ഫ്യൂച്ചറുകൾ 0.42 ശതമാനം ഉയർന്ന് കിലോയ്ക്ക് 45,094 രൂപയിലുമെത്തി. അടുത്ത ദിവസങ്ങളിൽ സ്വർണ വില കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്. ചൈനയും യുഎസും ഉടൻ വ്യാപാര കരാർ ഒപ്പിട്ടാൽ സ്വർണ വില കുറയാനും സാധ്യതയുണ്ട്. യുഎസും ചൈനയും തങ്ങളുടെ പ്രാരംഭ വ്യാപാര കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു.
ഇന്ത്യയിലെ സ്വർണ വില
ഇന്ത്യയിൽ, ഈ വർഷം സ്വർണ വില കുതിച്ചുയർന്നിരുന്നു. ആഗോള നിരക്കിന്റെ വർദ്ധനവും ഇറക്കുമതി തീരുവ വർദ്ധിച്ചതുമാണ് വില ഉയരാൻ കാരണമായത്. ഈ വർഷം ഇതുവരെ സ്വർണ്ണ വില 20% വരെ ഉയർന്നിട്ടുണ്ട്, സെപ്റ്റംബറിലാണ് വില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. 0 ഗ്രാമിന് 40,000 രൂപ വരെ വില ഉയർന്നിരുന്നു. എന്നാൽ ആ വിലയേക്കാൾ 10 ഗ്രാമിന് 2,000 രൂപ കുറവാണ് നിലവിലെ വില.
ആഗോള വിപണി
ചൈന-യുഎസ് വ്യാപാര രംഗത്തെ പുതിയ സംഭവവികാസങ്ങൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ ആഗോള വിപണിയിൽ ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. സ്‌പോട്ട് സ്വർണ്ണ വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,479.05 ഡോളറാണ് ഇന്നത്തെ നിരക്ക്.
ഡിമാൻഡ് കുറഞ്ഞു
ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞു. വ്യാപാരികൾ ഈ ആഴ്ച ഔദ്യോഗിക ആഭ്യന്തര വിലയേക്കാൾ 2.50 ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
സ്വർണ ധനസമ്പാദന പദ്ധതി
വീടുകളിലും സ്ഥാപനങ്ങളിലും നിഷ്‌ക്രിയമായി കിടക്കുന്ന സ്വർണത്തിലൂടെ ധനസമ്പാദനം സാധ്യമാക്കുന് 2015 ൽ ആരംഭിച്ച സ്വർണ്ണ ധനസമ്പാദന പദ്ധതി മെച്ചപ്പെടുത്തുന്നതിന് ജ്വല്ലറി വ്യവസായികളിൽ നിന്ന് സർക്കാർ നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. സ്കീമിന് കീഴിൽ, 2.25 മുതൽ 2.50% പലിശയ്ക്ക് പകരമായി ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ നിഷ്ക്രിയ സ്വർണം ഒരു നിശ്ചിത കാലയളവിൽ നിക്ഷേപിക്കാൻ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
