കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. പവന് 240 രൂപ വർദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യമായാണ് സ്വർണ വില 38000 രൂപയ്ക്ക് മുകളിലേയ്ക്ക് ഉയരുന്നത്. ഗ്രാമിന് 4770 രൂപയാണ് ഇന്നത്തെ സ്വർണ വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം സ്വർണത്തിന് പൊതുവേ വിലക്കുറവാണെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ ലക്ഷണങ്ങളുണ്ടെന്ന് സ്വർണ വ്യാപാരികൾ പറയുന്നു. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.
എംസിഎക്‌സിലെ സ്വർണ വില
എംസിഎക്‌സ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.43 ശതമാനം ഉയർന്ന് 51,910 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 0.78 ശതമാനം ഉയർന്ന് 69,503 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.75 ശതമാനം ഉയർന്നപ്പോൾ വെള്ളി കിലോയ്ക്ക് 1.6 ശതമാനം അഥവാ 1,100 രൂപ ഉയർന്നു. രണ്ട് ദിവസമായി സ്വർണ വില ഉയർന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ മാസംസ്വർണം സർവ്വകാല റെക്കോർഡ് വിലയായ 10 ഗ്രാമിന് 56,200 രൂപയായി ഉയർന്നിരുന്നു.
ആഗോള വിപണി
കഴിഞ്ഞ സെഷനിലെ കുത്തനെയുള്ള ഉയർച്ചയ്ക്ക് ശേഷം ആഗോള വിപണിയിൽ സ്വർണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്‌പോട്ട് ഗോൾഡ് തിങ്കളാഴ്ച ഒരു ശതമാനം നേട്ടത്തിന് ശേഷം ഔൺസിന് 1,956.17 ഡോളറായി. ഇന്ന് ആരംഭിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്റെ 2 ദിവസത്തെ പണ നയ യോഗത്തിലാണ് നിക്ഷേപകരുടെ ശ്രദ്ധ. ഉത്തേജക നടപടികളെക്കുറിച്ചും പണപ്പെരുപ്പ ലക്ഷ്യത്തെക്കുറിച്ചും കൂടുതൽ സൂചനകൾ ലഭിക്കുമോ എന്നാണ് സ്വർണ്ണ വ്യാപാരികൾ കാത്തിരിക്കുന്നത്.
മറ്റ് വിലയേറിയ ലോഹങ്ങൾ
കഴിഞ്ഞ സെഷനിൽ കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഡോളർ സൂചിക ഇന്ന് സ്ഥിരമായി തുടർന്നു. ദുർബലമായ യുഎസ് ഡോളർ മറ്റ് കറൻസികളുടെ ഉടമകൾക്ക് സ്വർണ്ണത്തെ വിലകുറഞ്ഞതാക്കുന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.1 ശതമാനം കുറഞ്ഞ് 27.12 ഡോളറിലെത്തി. പ്ലാറ്റിനം 954.50 ഡോളറിലും പല്ലേഡിയം 0.2 ശതമാനം ഇടിഞ്ഞ് 2,308.81 ഡോളറിലുമെത്തി.
ഇന്ത്യയിലെ സ്വർണ വില ഈ വർഷം
ഈ വർഷം തുടക്കം മുതൽ ഇന്ത്യയിൽ സ്വർണ വില 30% ഉയർന്നു. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വാങ്ങുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications