കേരളത്തിൽ സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 36720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് കേരളത്തിൽ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ വില കുറഞ്ഞതോടെ വിൽപ്പനയിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ഇന്ത്യൻ സ്വർണ വിപണി
ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്നും ഇടിഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് എംസിഎക്സിൽ സ്വർണ വില ഇടിയുന്നത്. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.45 ശതമാനം ഇടിഞ്ഞ് 49,293 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾക്ക് 3 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 56,710 രൂപയായി. നാല് ദിവസത്തിനുള്ളിൽ സ്വർണ വില ഇതുവരെ 10 ഗ്രാമിന് 2,500 രൂപ കുറഞ്ഞു. കഴിഞ്ഞ സെഷനിൽ സ്വർണം 1.9 ശതമാനം അഥവാ 950 രൂപ ഇടിഞ്ഞപ്പോൾ വെള്ളി കിലോയ്ക്ക് 4.5 ശതമാനം അഥവാ 2,700 രൂപ ഇടിഞ്ഞിരുന്നു.
ആഗോള വിപണി
ആഗോള വിപണികളിലും ഇന്ന് സ്വർണവില കുറഞ്ഞു. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഇടിഞ്ഞ് 1,858.08 ഡോളറിലെത്തി. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾക്കിടയിലാണ് സ്വർണ വിലയിലെ ഇടിവ്. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി വില 2.8 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ഔൺസിന് 22.23 ഡോളറിലെത്തി. ആഗോള ഉത്തേജനം, നെഗറ്റീവ് റിയൽ റേറ്റുകൾ, ദുർബലമായ ഡോളർ എന്നിവ ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ സ്വർണത്തെ ഔൺസിന് 2,075 ഡോളറിനു മുകളിലേക്ക് ഉയർത്തിയിരുന്നു.
ഡോളർ ഉയർന്നു
വർദ്ധിച്ചുവരുന്ന വൈറസ് കേസുകൾ, സമ്മിശ്ര സാമ്പത്തിക ഡാറ്റ, ബ്രെക്സിറ്റ് അനിശ്ചിതത്വം എന്നിവയ്ക്കിടയിൽ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് യുഎസ് ഡോളർ ഉയർന്നത്. ഇത് സ്വർണത്തിന് തിരിച്ചടിയായിട്ടുണ്ട്.
സ്വർണ ഇടിഎഫ് നിക്ഷേപം
വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് സ്വർണ്ണ ഇടിഎഫ് നിക്ഷേപകരിലും കുറവുണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ ബുധനാഴ്ച 0.87 ശതമാനം ഇടിഞ്ഞ് 1,267.14 ടണ്ണായി.
ഈ ആഴ്ച്ചയിലെ വില
യുഎസ് ഡോളറിലെ വർദ്ധനവ് സ്വർണ്ണ വിലയിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെങ്കിലും, കൊറോണ വൈറസ് വ്യാപനവും ആഗോള സാമ്പത്തിക ആശങ്കകളും സ്വർണ്ണത്തിന്റെ സുരക്ഷിത താവളം എന്ന നിലയിലുള്ള നിക്ഷേപവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഈയാഴ്ചയിലെ സ്വർണത്തിന്റെ കുത്തനെയുള്ള ഇടിവ് വിപണി വികാരത്തെ സ്വാധീനിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
