അത്ഭുതം- അത്ഭുതം. സ്വർണ വില മൂക്ക് കുത്തി വീഴുന്നു. ഇന്നും സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു. ഇന്ന് സ്വർണം പവന് 320 വീണ്ടും കുറഞ്ഞു. ഇനിയും കുറഞ്ഞ് താഴേക്ക് പോയാൽ പവന്റെ വില 50,000നും താഴേക്ക് വീഴും. ഇന്നലെ ഒറ്റയടിക്ക് 1080 രൂപയായിരുന്നു പവന് കുറഞ്ഞത്. നവംബറിലെ സ്വർണവില താഴേക്ക് പോവുന്നു. ഇന്നു വരെയുള്ള കണക്ക് നോക്കിയാൽ 2 ദിവസം മാത്രമാണ് സ്വർണ വില കൂടിയത്. തുടർച്ചയായ 5 ദിവസമായി സ്വർണ വില താഴോട്ട് തന്നെ. രാജ്യാന്ത വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വില ഇടിയാൻ താരണമാവുന്നത്.
ഇന്നത്തെ വില
ഇന്ന് സ്വർണ വില ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് ഇന്ന് 7045 രൂപയായി. ഇന്നലെ 7085 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് ഇന്ന് 56,360 രൂപയായി. ഈ മാസം സ്വർണ വില താഴേക്ക് കുതിക്കുന്നു. ഇന്ന് വീണ്ടും കുറഞ്ഞതോടെ കനത്ത ഇടിവാണ് സ്വർണത്തിന് നേരിടുന്നത്. ഒക്ടോബർ മാസത്തിൽ സാധാരണക്കാർക്ക് സ്വർണം വെറും സ്വപ്നമായിരുന്നു. എന്നാൽ നവംബറിലെ ഈ വീഴ്ച സ്വർണാഭരണം വാങ്ങുന്നവർക്ക് ആശ്വാസമേകുന്ന വാർത്തയാകുന്നു.
ഒരു പവൻ സ്വർണാഭരണം വാങ്ങാൻ...
ഇന്നത്തെ സ്വർണ വില താഴേക്ക് വീണതിനാൽ ആഭരണം വാങ്ങാനും വില കുറയും. 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവ കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,008 രൂപ മതി. മിനിമം 5% പണിക്കൂലിയിലാണ് ഈ വില കണക്കാക്കിയത്. പക്ഷേ ഈ വില ഓരോ ജ്വല്ലറികളിലും വ്യത്യസ്തമായിരിക്കും. കാരണം 5 മുതൽ 30 ശതമാനം വരെ പണിക്കൂലി കണക്കാക്കുന്നതിനാൽ ഓരോ ജ്വല്ലറിയിലും ചില വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ഇന്നത്തെ വില പ്രകാരം 5% പണിക്കൂല് നോക്കിയാൽ ഒരു ഗ്രാം സ്വർണാഭരണം വാങ്ങാൻ 7626 രൂപയാവുന്നു.

സ്വർണം വീഴുന്നു....
രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഇടിയുന്നു. അതിനാലാണ് പ്രധാനമായും കേരളത്തിൽ സ്വർണ വില കുറയുന്നത്. നിലവിൽ ഔൺസിന് 2609 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. യു.എസ് തിരഞ്ഞെടുപ്പോടെ ട്രംപ് അധികാരത്തിൽ വന്നപ്പോൾ വിവിധ മാറ്റങ്ങൾ സംഭവിക്കുന്നു. യു.എസ് ഓഹരി വിപണി, ക്രിപ്റ്റോകറൻസി, ഡോളറിന്റെ മൂല്യം തുടങ്ങിയവ കുതിക്കുന്നതിനാൽ ആളുകൾ സ്വർണ നിക്ഷേപങ്ങളിൽ നിന്നും പിൻമാറുന്നു.
ഡോളർ മൂല്യം വർദ്ധിച്ചതോടെ സ്വർണം വാങ്ങാൻ ആർക്കും സാധിക്കുന്നില്ല, അത് ഡിമാൻഡിനെ ബാധിക്കുന്നു. ഇത് കേരളത്തിലെ സ്വർണ വില ഇടിയാനും കാരണമാവുന്നു.
ഇന്നത്തെ വിലക്ക് വാങ്ങാം....
ഇനിയും കാത്തിരിക്കാതെ ഇതേ വിലയിൽ തന്നെ ബുക്ക് ചെയ്താൽ കുറഞ്ഞ വിലയിൽ ആഭരണം വാങ്ങാം. സ്വർണത്തിന്റെ ഡിമാൻഡ് കുറയുന്നു എന്നു പറഞ്ഞാലും രാജ്യത്ത് സ്വർണാഭരണപ്രേമികൾക്ക് ഒരു കുറവുമില്ല. വിവാഹങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും സ്വർണം എടുക്കാൻ ആഗ്രഹിക്കുന്നത് ഇതാണ് നല്ല അവസരം. ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
More From GoodReturns

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം



Click it and Unblock the Notifications
