ഇന്നലെ രേഖപ്പെടുത്തിയ സർവ്വകാല റെക്കോർഡ് വിലയിൽ നിന്ന് സ്വർണ വില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 29840 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. പവന് 30400 രൂപയായിരുന്നു ഇന്നലത്തെ വില.
സ്വർണം, വെള്ളി വില
യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നേരിയ അയവ് വന്നതിനെ തുടർന്ന് ഇന്ത്യയിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.12 ശതമാനം ഇടിഞ്ഞ് 40,063 രൂപയിലെത്തി. ഇന്ന് വെള്ളി വിലയും ഇടിഞ്ഞു, എംസിഎക്സ് സിൽവർ ഫ്യൂച്ചറുകളുടെ നിരക്ക് 0.5% കുറഞ്ഞ് കിലോയ്ക്ക് 47,162 രൂപ വരെ എത്തി.
വില കൂടാൻ കാരണം
കഴിഞ്ഞയാഴ്ച്ച ഇറാനിലെ സൈനിക മേധാവിയെ കൊന്ന യുഎസ് ഡ്രോൺ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചതിനെത്തുടർന്ന് കഴിഞ്ഞ സെഷനിൽ സ്വർണ വില 10 ഗ്രാമിന് 41,293 രൂപയിലെത്തിയിരുന്നു. മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ വർദ്ധിക്കുമെന്ന ആശങ്കകളാണ് നിരക്ക് കുത്തനെ ഉയരാൻ കാരണം.
പുതുവർഷ തുടക്കം
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാൽ ഈ വർഷം സ്വർണം ശക്തമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയിലാണ് കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ സ്വർണ വില കുത്തനെ ഉയർന്നത്. ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര വിപണിയിലെ വിലകളിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം
കഴിഞ്ഞ വർഷം രാജ്യത്ത് സ്വർണ വില 25 ശതമാനം ഉയർന്നിരുന്നു. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ, ബ്രെക്സിറ്റ്, യുഎസ് ഫെഡറൽ റിസർവിന്റെ ധനനയം ലഘൂകരിക്കൽ എന്നിവയാണ് 2019ൽ വില കുത്തനെ ഉയരാൻ കാരണമായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
