മുംബൈ: സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളായിരുന്നു 2021 ന്റെ ആദ്യമാസത്തില്‍ തന്നെ പ്രകടമായത്. കൂടിയും കുറഞ്ഞും ഇപ്പോഴും സ്വര്‍ണവില മുന്നോട്ട് പോവുകയാണ്. വിപണികള്‍ തിരിച്ചെത്തിത്തുടങ്ങിയെങ്കിലും അസംസ്കൃത എണ്ണ വിപണി ഇപ്പോഴും സ്ഥിരത നേടിയിട്ടില്ല.
ഒരുമാസത്തിലെ മൊത്തം സ്വര്‍ണ വിലയുടെ കണക്കെടുത്താല്‍ രണ്ട് ശതമാനം ഇടിഞ്ഞു എന്നാണ് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാസക്കണക്കില്‍ നോക്കിയാല്‍ ആയിരം രൂപയുടെ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. എന്നാല്‍ വെള്ളി വില ഇപ്പോള്‍ കുതിച്ചുകയറുകയാണ്. വിശദാംശങ്ങള്‍...
ജനുവരിയുടെ നഷ്ടം
സ്വര്‍ണവിലയുടെ കാര്യത്തില്‍ ജനുവരി മൊത്തത്തിലെടുത്താല്‍ നഷ്ടമായിരിക്കും ഫലം. എന്നിരുന്നാലും ആ നഷ്ടത്തിന്റെ വലിപ്പം അല്പം കുറയ്ക്കാനുതകുന്നതാണ് ജനുവരി 31 ലെ സ്വര്‍ണ വില വര്‍ദ്ധന. 0.8 ശതമാനം ആണ് മാസാവസാനത്തെ വില വര്‍ദ്ധന.
വെള്ളി വില കുതിക്കുന്നു
സ്വര്‍ണത്തിന്റെ വിലയില്‍ കുറവാണ് സംഭവിക്കുന്നത് എങ്കില്‍ നേരെ മറിച്ചാണ് വെള്ളി വില. വെള്ളിയാഴ്ച സില്‍വര്‍ ഫ്യൂച്വര്സ് 3.2 ശതമാനം ആണ് കുതിച്ചത്. ഒറ്റ ദിവസം കിലോഗ്രാമിന് കൂടിയത് 2,170 രൂപ. അങ്ങനെ ഒരു കിലോഗ്രാമിന് 67,765 രൂപയായി.
ആഗോള വിപണിയില്‍
ആഗോള വിപണിയിലും വെള്ളിവില കുതിക്കുകയാണ്. കൊമെക്സില്‍ വെള്ളിയാഴ്ച് വെള്ളി വില 4.3 ശതമാനം ആണ് കുതിച്ചുയര്‍ന്നത്. ഒരു ഔണ്‍സിന് 27.06 ഡോളര്‍ വരെ ആയി. സ്വര്‍ണ വില 0.4 ശതമാനം വര്‍ദ്ധിച്ച് ഔണ്‍സിന് 1,849.8 ഡോളര്‍ ആയി.
രണ്ട് ദിവസം കൊണ്ട് മൂവായിരം കൂടി
ആഗോള വിപണിയിലെ വെള്ളിയുടെ കുതിപ്പ് ഇന്ത്യയിലും പ്രകടമായി. രണ്ട് ദിവസം കൊണ്ട് ഒരു കിലോ ഗ്രാം വെള്ളിയുടെ വിലയില്‍ മൂവായിരം രൂപയാണ് വര്‍ദ്ധിച്ചത്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിലവര്ദ്ധനകളില് ഒന്നാണിത്.
സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം
യുഎസ് ട്രഷറി വരുമാനം വര്‍ദ്ധിച്ചതും ഇടിഎഫ് നിക്ഷേപകരുടെ വാങ്ങലില്‍ കുറവ് വന്നതും ആണ് സ്വര്‍ണ വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം എന്നാണ് വിലയിരുത്തുന്നത്. അമേരിക്കയുടെ അടുത്ത ഉത്തേജക പാക്കേജ് പ്രഖ്യാപനം വൈകുന്നതും അത് സംബന്ധിച്ച ആശങ്കകളും ആണ് ഇതിന് വഴിവച്ചത് എന്നാണ് നിരീക്ഷണം.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു



Click it and Unblock the Notifications