കൊവിഡ് -19 വാക്‌സിനുകളെക്കുറിച്ചുള്ള ചില പ്രഖ്യാപനങ്ങളെ തുടർന്ന് നിക്ഷേപകർ സ്വർണം വാങ്ങുന്നതിൽ ജാഗ്രത പാലിച്ചതിനാൽ കഴിഞ്ഞ ആഴ്ചയിലുടനീളം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സ്പോട്ട് വില കുറഞ്ഞു. എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റിപ്പോർട്ട് പ്രകാരം ചൊവ്വാഴ്ച സ്വർണ വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി 10 ഗ്രാമിന് 50,114 രൂപയായി ഉയർന്നു. കഴിഞ്ഞ വ്യാപാര ദിനത്തിൽ വെള്ളിയുടെ വില കിലോഗ്രാമിന് 61,572 രൂപയിൽ നിന്ന് 451 രൂപ ഉയർന്ന് 62,023 രൂപയായി.
ബുധനാഴ്ച്ചത്തെ വില
രൂപയുടെ മൂല്യം ഉയർന്നതിനാൽ ബുധനാഴ്ച ഡൽഹിയിൽ 10 ഗ്രാമിന് 357 രൂപ ഇടിഞ്ഞ് 50,253 രൂപയായി. മുൻ വ്യാപാരത്തിൽ ഇത് 10 ഗ്രാമിന് 50,610 രൂപയായിരുന്നു വില. വെള്ളി വില കിലോഗ്രാമിന് 532 രൂപ കുറഞ്ഞ് 62,639 രൂപയായി. ചൊവ്വാഴ്ച കിലോഗ്രാമിന് 63,171 രൂപയായിരുന്നു വില.
അന്താരാഷ്ട്ര വിപണി
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 1,882 ഡോളറായി ഉയർന്നു. വെള്ളി വില ഔൺസിന് 24.57 ഡോളറായി ഉയർന്നു. നിക്ഷേപകരും വ്യാപാരികളും പുതിയ വാക്സിൻ പ്രതീക്ഷയിൽ മറ്റ് നിക്ഷേപത്തിലേയ്ക്ക് മാറിയതിനാൽ വ്യാഴാഴ്ച ആഭ്യന്തര വിപണിയിൽ സ്വർണ വില 248 രൂപ കുറഞ്ഞ് 10 ഗ്രാമിന് 49,714 രൂപയായി. വെള്ളി വില കിലോയ്ക്ക് 853 രൂപ കുറഞ്ഞ് 61,184 രൂപയായി.
വെള്ളിയാഴ്ച്ചത്തെ വില
വാക്സിൻ പ്രതീക്ഷകൾ വിപണിയിൽ വീണ്ടും സ്വാധീനം ചെലുത്തുന്നതിനാൽ സ്വർണ വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് വെള്ളിയാഴ്ച സ്വർണ വില 10 ഗ്രാമിന് 65 രൂപ ഉയർന്ന് 49,551 രൂപയായി. കഴിഞ്ഞ വ്യാപാരത്തിൽ 10 ഗ്രാമിന് 49,486 രൂപയായിരുന്നു സ്വർണ വില. വെള്ളിയുടെ വില കിലോഗ്രാമിന് 298 രൂപ ഉയർന്ന് 61,232 രൂപയായി. അതിന് മുമ്പ് കിലോയ്ക്ക് 60,934 രൂപയായിരുന്നു വില.
കേരളത്തിലെ സ്വർണ വില
കേരളത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സ്വർണ വിലയിൽ 500 രൂപയിൽ കൂടുതൽ കുറവുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച്ച പവന് 37,520 രൂപയായിരുന്നു പവന് വില. നവംബര്‍ മാസം സ്വര്‍ണം കുറിച്ച ഏറ്റവും കുറഞ്ഞ നിരക്കും ഇതായിരുന്നു. എന്നാൽ ശനിയാഴ്ച്ച സ്വർണ വില വീണ്ടും ഉയർന്നു. ശനിയാഴ്ച്ച സ്വര്‍ണം പവന് 37,680 രൂപ രേഖപ്പെടുത്തി. ഇന്നും അതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടത്തുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
