ആഭരണപ്രേമികളെ വീണ്ടും കൊതിപ്പിക്കുകയാണ് സ്വർണവില. ഈ മാസം 1-ആം തീയ്യതി പവന് 1,26,920 രൂപയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില താഴേക്ക് വീണിരുന്നു. നിലവിൽ 1.19 ലക്ഷം രൂപയ്ക്കടുത്താണ് വില. വരും ദിവസങ്ങളിൽ വില താഴേക്ക് പോയാൽ അത് ആഭരണപ്രേമികളെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമായിരിക്കും. പശ്ചിമേഷ്യൻ സംഘർഷവും ഡോളറിലെ വ്യതിയാനവുമാണ് നിലവിൽ സ്വർണവിലയെ താഴേക്ക് വലിക്കുന്നത്.
ഇന്നത്തെ സ്വർണവില
ഇന്നലെ രണ്ട് തവണയാണ് സ്വർണവില കുറഞ്ഞത്. രാവിലെ 1,19,760 രൂപയായിരുന്നു പവന്‍റെ വില. എന്നാൽ ഉച്ചയ്ക്ക് ശേഷം വില വീണ്ടും കുറഞ്ഞു. വൈകുന്നേരം 1,19,320 രൂപ എന്ന നിരക്കിലായിരുന്നു പവന്‍റെ വ്യാപാരം. ഇന്ന് 360 രൂപയാണ് പവന് കുറഞ്ഞത്. 1,18,960 രൂപയാണ് നിലവിലെ വില. ഗ്രാമിന് 14,870 രൂപ. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ 22 കാരറ്റ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.
വില ഇടിവിന് കാരണം
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണം. 1 ഔൺസ് സ്വർണത്തിന് 5150 ഡോളർ നിലവാരത്തിലാണ് വ്യാപാരം. ഡോളര്‍ സൂചിക മെച്ചപ്പെട്ടതും സ്വര്‍ണവില കുറയാന്‍ കാരണമായി. ഡോളര്‍ സൂചിക 99ലേക്ക് അടുക്കുന്ന വേളയില്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറുകയാണ്. ഇതാണ് ആവശ്യക്കാര്‍ കുറയാന്‍ ഒരു കാരണം. മാത്രമല്ല, ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്തു.

അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വില ഉയരുമോ..?
ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തില്‍ നിന്ന് സ്വര്‍ണത്തിന് ഘടനാപരമായ പിന്തുണ തുടര്‍ന്നും ലഭിക്കുന്നുണ്ടെങ്കിലും വിശാലമായ മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ ഒരുപോലെ പ്രധാനമാണ് എന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ആഗോള പണപ്പെരുപ്പ പ്രവണതകളും കേന്ദ്ര ബാങ്ക് നയങ്ങളും നിക്ഷേപകര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മാർച്ച് മാസത്തെ സ്വർണവില
മാർച്ച് 1 - 1,26,920
മാർച്ച് 2 - 124520 | മാർച്ച് 2 - 125040 (ഉച്ചയ്ക്ക്)
മാർച്ച് 3 - 124680 | മാർച്ച് 3 - 122920 (ഉച്ചയ്ക്ക്)
മാർച്ച് 4 - 120640
മാർച്ച് 5 - 119920 | മാർച്ച് 5 - 119440 (ഉച്ചയ്ക്ക്)
മാർച്ച് 6 - 118880 | മാർച്ച് 6 - 1,18,160 (ഉച്ചയ്ക്ക്)
മാർച്ച് 7 - 120000
മാർച്ച് 8 - 120000
മാർച്ച് 9 - 118560
മാർച്ച് 10 - 1,19,080
മാർച്ച് 11 - 119760 | മാർച്ച് 11 - 1,19,320 (വൈകിട്ട്)
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications