സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,780 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,18, 240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,960 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതാണ് പ്രാദേശിക വിപണിയിലും വിലയെ താഴേക്ക് വലിച്ചത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 5110 ഡോളറാണ് വില.
ഒരുപവൻ വാങ്ങാൻ
സ്വർണവില കുറഞ്ഞത് കൊണ്ടുതന്നെ ആഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട്. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ 22 കാരറ്റ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,33,000 രൂപ നൽകേണ്ടി വരും.
വില കുറയാൻ കാരണം
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണം വിറ്റഴിച്ചതാണ് വിലക്കുറവിലേക്ക് നയിച്ചതെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വില ഇപ്പോഴത്തെ നിലയിൽ കുതിക്കുകയാണെങ്കിൽ സ്വണത്തിന് ഇനിയും വില കുറഞ്ഞേക്കാനുള്ള സാധ്യതകൾ ചില വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വിലക്കയറ്റം ദീർഘകാല പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും സെൻട്രൽ ബാങ്കുകൾ പലിശനിരക്കുകൾ ഉയർത്തുമെന്നും മെറ്റൽസ് ഡെയ്‌ലി വെബ്സൈറ്റ് സിഇഒ റോസ് നോർമൻസ് പറയുന്നു.

അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വെള്ളി വില
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും 10 ഗ്രാം വെള്ളിക്ക് 2,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മാർച്ച് മാസത്തെ സ്വർണവില
മാർച്ച് 1 - 1,26,920
മാർച്ച് 2 - 124520 | മാർച്ച് 2 - 125040 (ഉച്ചയ്ക്ക്)
മാർച്ച് 3 - 124680 | മാർച്ച് 3 - 122920 (ഉച്ചയ്ക്ക്)
മാർച്ച് 4 - 120640
മാർച്ച് 5 - 119920 | മാർച്ച് 5 - 119440 (ഉച്ചയ്ക്ക്)
മാർച്ച് 6 - 118880 | മാർച്ച് 6 - 1,18,160 (ഉച്ചയ്ക്ക്)
മാർച്ച് 7 - 120000
മാർച്ച് 8 - 120000
മാർച്ച് 9 - 118560
മാർച്ച് 10 - 1,19,080
മാർച്ച് 11 - 119760 | മാർച്ച് 11 - 1,19,320 (വൈകിട്ട്)
മാർച്ച് 12- 1,18,960 രൂപ
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications