സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ എന്ന അവസ്ഥയിലാണ് രാജ്യത്തെ ആഭരണപ്രേമികൾ. കാരണം വേറെ ഒന്നുമില്ല, പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ കത്തിക്കയറുമെന്ന് കരുതിയ സ്വർണവില കുറയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 6,280 രൂപയാണ് ഒരുപവൻ സ്വർണത്തിന് കുറഞ്ഞത്. വരും ദിവസങ്ങളിലും വില താഴേക്ക് വീണാൽ അത് ബമ്പർ ലോട്ടറിയാകും.
ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് ഇന്നലെ രണ്ട് തവണയാണ് സ്വർണവില കുറഞ്ഞത്. രാവിലെ പവന് 360 രൂപ കുറഞ്ഞു. അതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം പവന് 1,760 രൂപയും കുറഞ്ഞു. 1,22,920 രൂപ എന്ന നിലവാരത്തിലായിരുന്നു വൈകുന്നേരം സ്വർണവ്യാപാരം. ഇന്ന് രാവിലേയും വില കുറഞ്ഞതോടെ വലിയ അളവിൽ സ്വർണം വാങ്ങുന്നവർ ഡബിൾ ഹാപ്പി. ഇന്ന് പവന് 2,280 രൂപയാണ് കുറഞ്ഞത്. 1,20,640 രൂപയാണ് പുതിയ നിരക്ക്. ഗ്രാമിന് 15,080 രൂപ. മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഒരുപവൻ വാങ്ങാൻ
സ്വർണവില കുറഞ്ഞതോടെ ഇന്ന് ആഭരണം വാങ്ങാൻ ജ്വല്ലറിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട്. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

വില കുറയാൻ കാരണം
യുഎസ്, ഇസ്രയേല്‍ - ഇറാൻ യുദ്ധം തുടരുന്നത് സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന പദവി നൽകുന്നുണ്ട്. എന്നാൽ അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് ഒരു മാസത്തെ ഉയർന്ന നിരക്കിലെത്തിയതും ലാഭമെടുപ്പ് വർധിച്ചതുമാണ് ഇടിവിന് കാരണമായത്. യുഎസ് ഡോളര്‍ സൂചിക 99.16 ന് മുകളില്‍ ഉയര്‍ന്നു. അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇത്. അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ മൂല്യത്തിലാണ് സ്വര്‍ണവില നിര്‍ണയിക്കുന്നത് എന്നതിനാല്‍ ഡോളറിന്റെ കരുത്ത് കൂടുന്നത് സ്വര്‍ണവിലയെ പിന്നോട്ടടിപ്പിക്കാറുണ്ട്. എന്നാല്‍ ഡോളര്‍ ശക്തിപ്പെട്ടതോടെ നിക്ഷേപകര്‍ സുരക്ഷിതവും ദ്രാവകവുമായ ഡോളറിലേക്ക് മാറി.
സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും സാമ്പത്തിക അനിശ്ചിതത്വത്തിന്റെ മുന്‍കാല പരിഭ്രാന്തികള്‍ ഇപ്പോല്‍ വിപണിയില്‍ അനുഭവപ്പെടുന്നില്ല. അതിനാല്‍ തന്നെ നിക്ഷേപകര്‍ യുക്തിഭദ്രമായാണ് സമ്പദ് വ്യവസ്ഥയില്‍ തീരുമാനങ്ങളെടുക്കുന്നത്.
അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!



Click it and Unblock the Notifications