പൊന്നിന്‍റെ വിലയിൽ നേരിയ ആശ്വാസം, പവന്‍റെ വില കുറഞ്ഞിട്ടുണ്ട്, പക്ഷെ ആഭരണം വാങ്ങുന്നവർ ഇക്കാര്യം അറിയണം
ആഭരണപ്രേമികളുടെ ചങ്കിടിപ്പ് വർദ്ധിക്കുകയാണ്. കാരണം വേറെ ഒന്നും അല്ല. ഇസ്രയേൽ- ഇറാഖ് യുദ്ധം തുടങ്ങിയതോടെ സ്വർണവില കത്തിക്കയറുമോ എന്നതാണ് ആശങ്ക. ആ ആശങ്ക ശരിവച്ച് സംസ്ഥാനത്ത് ഞാറാഴ്ച പവന്‍റെ വില ഉയർന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വലിയ കുതിപ്പ് ഉണ്ടാകാതിരുന്നതോടെ ആശ്വാസമായി. അതേസമയം പശ്ചിമേഷ്യൽ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ എന്തും സംഭവിക്കാമെന്നതാണ് സാഹചര്യം.
ഇന്നത്തെ സ്വർണവില
ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ സ്വർണം ഗ്രാമിന് 300 രൂപ കുറഞ്ഞിരുന്നു. 15,565 രൂപയായിരുന്നു ഗ്രാം വില. പവന്റെ വിലയിൽ 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വില ഉയർന്നു. ഉച്ചക്ക് ഗ്രാമിന് 65 രൂപ കൂടി 15630 രൂപയും പവന് 520 രൂപ കൂടി 1,25,040 രൂപയുമാണായത്. എന്നാൽ ഇന്ന് വില ചെറുതായി താഴേക്ക് വീണിട്ടുണ്ട്. 360 രൂപയാണ് പവന് കുറഞ്ഞത്. 1,24,680 രൂപയാണ് പുതുക്കിയ നിരക്ക്. ഗ്രാമിന് 15,585 രൂപ.
ഒരുപവൻ വാങ്ങാൻ
സ്വർണവില കുറഞ്ഞതോടെ ഇന്ന് ആഭരണം വാങ്ങാൻ ജ്വല്ലറിയിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട ഒരുകാര്യമുണ്ട്. ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

വില ഉയരുമോ..?
യു.എസ്, ഇസ്രായേൽ സേനകൾ ഇറാനിൽ നടത്തുന്ന യുദ്ധം തന്നെയാണ് സ്വർണവില വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. യുദ്ധം നാലാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് മൂലം വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കാൻ തന്നെയാണ് സാധ്യത. അത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും. ആഗോള സ്വർണവില 5360 ഡോളറിന് മുകളിലാണ്. കഴിഞ്ഞ ദിവസം മാത്രം 100 ഡോളറിന് മുകളിലാണ് ആഗോള സ്വർണവില ഉയർന്നത്.
വിദഗ്ധരുടെ വിലയിരുത്തൽ
ഭൂരാഷ്ട്രീയ പ്രതിസന്ധിയും യുഎസ് സാമ്പത്തിക ഡാറ്റയും കാരണം രണ്ട് ലോഹങ്ങളുടെയും ഹ്രസ്വകാല ചാഞ്ചാട്ടം ഉയർന്ന നിലയിൽ തുടരുമെന്ന് റിദ്ദിസിദ്ധി ബുള്ളിയൻസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡിന്റെ പ്രസിഡന്റും ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ചെയർമാനുമായ പൃഥ്വിരാജ് കോത്താരി പറയുന്നു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ഉയർന്ന ആഗോള കടം, അനുകൂലമായ ധനനയത്തിന്റെ പ്രതീക്ഷകൾ എന്നിവയുടെ പിന്തുണയോടെ, സ്വർണ്ണവും വെള്ളിയും ഘടനാപരമായി ശക്തമായ ഒരു ഉയർച്ച പ്രവണതയിൽ തുടരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications




