വീണ്ടും കൊതിപ്പിക്കുകയാണ് സംസ്ഥാനത്തെ സ്വർണവില. ശനിയാഴ്ച കുതിച്ച് കയറിയ വില ഇന്ന് താഴേക്ക് വീണു. ആഗോള വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങളും ആഭ്യന്തര വിപണിയിലെ ആവശ്യകതയും കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. പശ്ചിമേഷ്യൻ സംങ്കർഷം തുടരുന്ന സാഹചര്യത്തിൽ എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ്.
ഇന്നത്തെ സ്വർണവില
പവന് 1,20,000 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഇന്ന് പവന് 1,440 രൂപ കുറഞ്ഞു. 1,18,560 രൂപ എന്ന നിലയിലാണ് രാവിലെ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 14,820 രൂപ. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12175 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പവന് 97400 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9480 രൂപയും പവന് 75840 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6115 രൂപയും പവന് 48920 രൂപയും നല്‍കണം.
ആഭരണം വാങ്ങുമ്പോൾ
ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.
വില കുറയാൻ കാരണം
ഡോളര്‍ നിരക്ക് ഉയരുന്നതാണ് സ്വര്‍ണവില കുറയാൻ കാരണമാകുന്നത്. ഡോളര്‍ സൂചിക 99.60 എന്ന നിരക്കിലാണ്. ഏറെ കാലത്തിന് ശേഷമാണ് ഡോളര്‍ സൂചിക ഇത്രയും ഉയരുന്നത്. മാത്രമല്ല അമേരിക്കൻ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു. പണപ്പെരുപ്പം നേരിടാന്‍ പലിശ നിരക്ക് ഉയര്‍ത്തിയാല്‍ നിക്ഷേപകര്‍ക്ക് നേട്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് പലരും സ്വര്‍ണം വിറ്റ് ബാങ്ക്-ബോണ്ട് നിക്ഷേപത്തിലേക്ക് തിരിയുന്നത്.

അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
