ഇന്ത്യയിൽ സ്വർണ വില ഇന്നും ഇടിഞ്ഞു. എംസിഎക്‌സിൽ ജൂൺ ഫ്യൂച്ചർ ഓഹരി വില 0.6 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 42,693 ഡോളറിലെത്തി. ഇന്നത്തെ വിലയിടിവോടെ സ്വർണ വില ഇപ്പോൾ തുടർച്ചയായി നാലാം ദിവസവും കുറഞ്ഞു. കഴിഞ്ഞ സെഷനിൽ സ്വർണത്തിന് 0.9% അഥവാ 10 ഗ്രാമിന് 400 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിൽ കഴിഞ്ഞ സെഷനിൽ സ്വർണ നിരക്ക് കുത്തനെ ഇടിഞ്ഞിരുന്നു. മാർച്ച് 30 മുതൽ, ഇന്ത്യയിൽ ചരക്ക് ഡെറിവേറ്റീവ് വ്യാപാരത്തിന്റെ സമയം 8 മണിക്കൂറായി ചുരുക്കി. ഏപ്രിൽ 14 വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് വ്യാപാരം നടക്കുക.
ആഗോള വിപണി
ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ വില ഉയർന്നു, സ്‌പോട്ട് ബുള്ളിയൻ നിരക്ക് 0.4 ശതമാനം ഉയർന്ന് ഔൺസിന് 1,577.8 ഡോളർ ആയി. കഴിഞ്ഞ സെഷനിൽ 3 ശതമാനം ഇടിവ് നേരിട്ട യുഎസ് ഡോളർ ഇന്ന് സ്വർണ വില കൂടാൻ സഹായിച്ചു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.7 ശതമാനം ഇടിഞ്ഞ് 717.39 ഡോളറായും വെള്ളി 0.3 ശതമാനം ഇടിഞ്ഞ് 13.93 ഡോളറായും കുറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടായ ഇടിഎഫായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിലെ ഓഹരികൾ ചൊവ്വാഴ്ച 0.27 ശതമാനം ഉയർന്ന് 967 ടണ്ണായി.
ഭൌതിക ആവശ്യം കുറഞ്ഞു
വില കുറഞ്ഞിട്ടും സ്വർണത്തിന്റെ ഭൌതിക ഡിമാൻഡിൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. കൊറോണ വൈറസ് മഹാമാരി ലോകത്തിലെ തന്നെ ഏറ്റവും വലിയ ചൈനീസ് സ്വർണ്ണ വിപണിയെ മരവിപ്പിച്ചു. ഇന്ത്യയിലെയും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും ലോക്ക്ഡൌൺ സ്വർണത്തിന്റെ ആവശ്യകതയെ ബാധിച്ചു. റഷ്യൻ സെൻട്രൽ ബാങ്ക് സ്വർണ്ണ വാങ്ങൽ നിർത്താൻ തീരുമാനിച്ചു.
വേൾഡ് ഗോൾഡ് കൌൺസിൽ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ചൈനീസ് ഉപഭോക്താക്കളാണ് മൊത്തം സ്വർണ്ണ ഡിമാൻഡിൽ അഞ്ചിലൊന്നും വാങ്ങിക്കൂട്ടിയത്.
ലോക്ക് ഡൌൺ
വിപണിയിലെ വ്യാപാര നിയന്ത്രണങ്ങൾ ഉപഭോക്തൃ ഡിമാൻഡിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സ്വർണത്തിന്റെ ഖനന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. 21 ദിവസത്തെ ലോക്ക്ഡൌൺ കാരണം ഇന്ത്യയിൽ ഭൌതിക സ്വർണ വ്യാപാരം നിലച്ചതോടെ സ്വർണത്തിന് അന്താരാഷ്ട്ര വിലയേക്കാൾ വൻ കിഴിവുകൾ വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications