സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുകളിലേക്ക് ഉയർന്ന സ്വർണവില ഇന്ന് ചെറുതായി കുറഞ്ഞു. അതേസമയം ഇന്ന് വില കുറഞ്ഞതിൽ വലിയ സന്തോഷം വേണ്ടെന്നാണ് വിപണി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. സ്വര്‍ണവില ഈ വര്‍ഷം പകുതിയോടെ ഒന്നര ലക്ഷത്തിന് മുകളില്‍ എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്തായാലും വിലയിലെ കുതിപ്പ് ആഭരണ വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാരണം പലരും ഇപ്പോൾ സ്വർണം വാങ്ങാൻ മടിക്കുകയാണ്.
ഇന്നത്തെ വില
പവന് 1,18,720 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഫെബ്രുവരി മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. എന്നാൽ ഈ റെക്കോർഡ് വിലയിൽ നിന്നും ഇന്ന് അൽപം സ്വർണം താഴേക്ക് ഇറങ്ങിയിട്ടുണ്ട്. 160 രൂപയാണ് പവന് കുറഞ്ഞത്. 1,18,560 രൂപയാണ് പുതിയ വില. ഗ്രാമിന് 14,820 രൂപ. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.
സ്വർണവില ഉയരുമെന്ന് ജെപി മോർഗൻ
ഈ വർഷം കേന്ദ്ര ബാങ്കുകളിൽ നിന്നും നിക്ഷേപകരിൽ നിന്നും ആവശ്യത്തിന് ഡിമാൻഡ് ഉണ്ടാകുമെന്നും 2026 അവസാനത്തോടെ സ്വർണ വില ഔൺസിന് 6,300 ഡോളറായി ഉയരുമെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ പറയുന്നു. ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ, യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് ലഘൂകരണ ചക്രം, സെൻട്രൽ ബാങ്ക് വാങ്ങലുകൾ, ബുള്ളിയൻ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള ഒഴുക്ക് എന്നിവ കഴിഞ്ഞ വർഷം സ്വർണവിലയെ സ്വീധീനിച്ചു. ഇത് ഈ വർഷവും തുടരും. അതേസമയം, അടുത്ത 12 മാസത്തിനുള്ളിൽ സ്വർണ്ണ വില ഔൺസിന് 6,000 ഡോളറിലെത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്കയും പ്രവചിച്ചിട്ടുണ്ട്.

5200 ഡോളറിന് അടുത്താണ് നിലവിൽ ആഗോള സ്വർണവില. ഈ വർഷം സ്‌പോട്ട് ഗോൾഡ് ഏകദേശം 20% ഉയർന്ന് ചൊവ്വാഴ്ച ഔൺസിന് 5,248.89 ഡോളറിലെത്തിയിരുന്നു. അതേസമയം 2026 ജനുവരി 29 ന് 5,594.82 ഡോളറെന്ന റെക്കോർഡ് വിലയും സ്വർണം കുറിച്ചിരുന്നു. ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications