2020 ഓഗസ്റ്റിൽ 56,191 രൂപയെന്ന റെക്കോർഡ് വിലയിൽ നിന്നും പത്ത് ഗ്രാം സ്വർണത്തിൽ 11,581 രൂപയുടെ കുറവുണ്ടായി
ഇന്ത്യൻ വിപണിയിൽ സ്വർണ വിലയിലുള്ള ഇടിവ് തുടരുകയാണ്. വെള്ളിയാഴ്ച മൾട്ടി കമ്മോഡിറ്റി എക്സചേഞ്ചിൽ 269 രൂപ താന്ന് 44610 രൂപയ്ക്കാണ് സ്വർണ വ്യാപരം നടന്നത്. ഇന്നലെ 44879 രൂപയായിരുന്ന വിലയിൽ 0.60 ശതമാനത്തിന്റെ കുറവ് ഒറ്റ ദിവസംകൊണ്ട് രേഖപ്പെടുത്തി. വെള്ളി വിലയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു കിലോ വെള്ളിക്ക് 66791 രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയിൽ 754 രൂപയുടെ കുറവ് അതായത് 1.12 ശതമാനം രേഖപ്പെടുത്തി. 2020 ഓഗസ്റ്റിൽ 56,191 രൂപയെന്ന റെക്കോർഡ് വിലയിൽ നിന്നും പത്ത് ഗ്രാം സ്വർണത്തിൽ 11,581 രൂപയുടെ കുറവുണ്ടായി. ഇത് 20.61 ശതമാനമാണ്.

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നതാണ് സ്വർണ വിപണിയിൽ തിരിച്ചടിയായത്. യുഎസ് ട്രഷറി വരുമാനം ഉയർന്ന വിലയേറിയ സ്വർണത്തിന്റെ പ്രധാന ആകർഷണമായി തുടരുകയാണെന്ന് അടിസ്ഥാന ഗവേഷണ അനലിസ്റ്റ് ജിഗാർ ത്രിവേദി പറയുന്നു.
ഡോളറിനെതിരെ 72.68 രൂപയാണ് ഇന്നത്തെ മൂല്യം. 0.22 പൈസ ഉയർന്നു. വർഷകാല അടിസ്ഥാനത്തിൽ പരിശോധിച്ചാൽ രൂപയുടെ മൂല്യം ഡോളറിനെതിരെ അര ശതമാനത്തോളം ഉയർന്നു. കഴിഞ്ഞ ദിവസം 72.91 ആയിരുന്നതിൽ നിന്നുമാണ് മൂല്യം 72.66 ആയത്. 1.9 ട്രില്യൺ ഡോളർ കോവിഡ് -19 ദുരിതാശ്വാസ ബിൽ അടക്കം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക നടപടികളിലൊന്നിനാണ് ജനപ്രതിനിധിസഭ അന്തിമ അനുമതി നൽകിയത് ഇതും അന്തരാഷ്ട്ര വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചു.
രാജ്യാന്തര - ദേശീയ വിപണിയിലെ വിലയിടിവ് കേരളത്തിലും വ്യക്തമായിരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണം പവന് 33,480 രൂപയായി; ഗ്രാമിന് വില 4,185 രൂപ. ഇന്നലെ 33,720 രൂപയായിരുന്നു പവന് വില. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.
കേരളത്തിൽ ഈ മാസം ആദ്യത്തെ 12 ദിവസം കൊണ്ട് പവന് 960 രൂപയുടെ വിലയിടിവ് സംഭവിച്ചു. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കിലും ഇന്ന് മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 67.60 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540.80 രൂപ.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
