സംസ്ഥാനത്ത് ഒരാഴ്ച്ചയായി സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് പവന് 80 രൂപ കൂടി കുറഞ്ഞതോടെ ഒരാഴ്ച്ചയ്ക്കകം സ്വർണ വിലയിൽ 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ (തിങ്കളാഴ്ച്ച) സ്വർണ വില പവന് 28,120 രൂപയായിരുന്നു. ഡിസംബറിലെ ഏറ്റവും ഉയർന്ന വില 28640 രൂപയാണ്. ഡിസംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണികളിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടർച്ചായായി സ്വർണ വില കുറയുകയാണ്. എംസിഎക്‌സിൽ ഇന്ന് സ്വർണ്ണ ഫ്യൂച്ചറുകളുടെ വില 10 ഗ്രാമിന് 0.03 ശതമാനം ഇടിഞ്ഞ് 37,570 രൂപയായി. അഞ്ച് ദിവസത്തിനുള്ളിൽ സ്വർണ്ണ വില 10 ഗ്രാമിന് 750 രൂപയാണ് കുറഞ്ഞിരിക്കുന്നത്. സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കായ 10 ഗ്രാമിന് 40,000 രൂപയിൽ നിന്ന് ഇപ്പോൾ 10 ഗ്രാമിന് 2,450 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
വെള്ളി വില
ആഭ്യന്തര വിപണിയിൽ വെള്ളി വിലയും കുത്തനെ ഇടിഞ്ഞു. എംസിഎക്‌സിൽ വെള്ളി നിരക്ക് 0.09 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 43,465 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഔൺസിന് 1,460.95 ഡോളറായി കുറഞ്ഞു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ രണ്ട് ദിവസത്തെ പോളിസി മീറ്റിംഗിലാണ് ഇപ്പോൾ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വർഷം മൂന്നുതവണ പലിശനിരക്ക് കുറച്ചതിനാൽ ഇത്തവണ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. ആഗോള വിപണിയിൽ ഈ വർഷം ഇതുവരെ സ്വർണത്തിന്റെ വില 14% ആണ് ഉയർന്നിരിക്കുന്നത്.
ഇന്ത്യയിലെ വില വർദ്ധനവ്
ഇറക്കുമതി തീരുവയും യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയും കാരണം ഇന്ത്യയിൽ ഈ വർഷം സ്വർണ വിലകൾ 19% ഉയർന്നു. ആഗോള ശരാശരിയേക്കാൾ കൂടുതലാണിത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ സ്വർണ വിലയിൽ തുടർച്ചയായ ഇടിവുണ്ടായിട്ടും സ്വർണ്ണത്തിന് ആവശ്യക്കാരില്ലെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
