സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 33760 രൂപയാണ് ഇന്നത്തെ സ്വർണ വില. ഗ്രാമിന് 4220 രൂപയാണ് വില. ഇന്നലെ സ്വർണ വില പവന് 34000 രൂപയായി ഉയർന്നിരുന്നു. മെയ് 8ന് വില 34080 രൂപയായി ഉയർന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 33400 രൂപയാണ്. മെയ് ഒന്നിനാണ് സ്വർണത്തിന് ഈ വില രേഖപ്പെടുത്തിയത്.
എംസിഎക്സിലെ വില
സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ ഇന്ത്യയിലെ സ്വർണ വില തുടർച്ചയായ നാലാം ദിവസത്തേക്ക് നഷ്ടം വർദ്ധിപ്പിച്ചു. എംസിഎക്‌സിൽ ജൂൺ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.23 ശതമാനം ഇടിഞ്ഞ് 45,520 രൂപയിലെത്തി. കഴിഞ്ഞ സെഷനേക്കാൾ 0.30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകളും ഇന്ന് ഇടിഞ്ഞു. കിലോയ്ക്ക് 0.4 ശതമാനം ഇടിഞ്ഞ് 42,870 രൂപയായി. പകർച്ചവ്യാധിയുടെ ആഘാതം നേരിടാൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ സർക്കാർ 20 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞതിനെത്തുടർന്ന് ഓഹരി വിപണി കുത്തനെ ഉയർന്നു.
ആഗോള വിപണി
കൊറോണ വൈറസ് ലോക്ക്ഡൌണുകൾ ബാധിച്ച സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിന് കേന്ദ്ര ബാങ്കുകളിൽ നിന്ന് കൂടുതൽ ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണിയിൽ ഇന്ന് സ്വർണ്ണ വില ഉയർന്നു. സ്‌പോട്ട് സ്വർണ്ണ നിരക്ക് 0.3 ശതമാനം ഉയർന്ന് 1,701.44 ഡോളറിലെത്തി. പകർച്ചവ്യാധി ഉത്ഭവിച്ച ചൈനീസ് നഗരമായ വുഹാനിൽ ലോക്ക്ഡൌൺ നീക്കിയതിന് ശേഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ രണ്ടാം ഘട്ട അണുബാധയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നത് സ്വർണ വില ഉയരാൻ കാരണമായി.
സ്വർണ വില വർദ്ധനവ്
ആഗോള സെൻട്രൽ ബാങ്കുകൾ പ്രഖ്യാപിച്ച ഉത്തേജനങ്ങൾക്കിടയിൽ ഈ വർഷം ഇതുവരെ സ്വർണ വില 12 ശതമാനത്തിലധികം ഉയർന്നു. വ്യാപകമായ ഉത്തേജക നടപടികൾ സ്വർണ വില കുതിച്ചുയരാൻ കാരണമായി. പണപ്പെരുപ്പത്തിനെതിരായ ഒരു മികച്ച നിക്ഷേപ മാർഗമായാണ് സ്വർണത്തെ കണക്കാക്കുന്നത്.
സോവറിൻ ഗോൾഡ് ബോണ്ട്
സ്വർണ നിക്ഷേപ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സ്വർണ്ണ ബോണ്ടുകളുടെ രണ്ടാം ഘട്ടം ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്നത്. മെയ് 15 ന് വിൽപ്പന അവസാനിക്കും. ഒരു ഗ്രാം സ്വർണത്തിന്റെ വില 4,590 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്, ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications