സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 28720 രൂപയാണ്. ഗ്രാമിന് 3590 രൂപയാണ് നിരക്ക്. കേരളത്തിൽ വില കുറഞ്ഞെങ്കിലും എംസിഎക്സിൽ ഇന്ന് സ്വർണ്ണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.22 ശതമാനം ഉയർന്ന് 38,396 രൂപയിലെത്തി. കഴിഞ്ഞ ദിവസം 263 രൂപ ഇടിഞ്ഞിരുന്നു.
എംസിഎക്സിലെ സിൽവർ ഫ്യൂച്ചർ വിലയും ഇന്ന് 0.5 ശതമാനം ഉയർന്ന് കിലോയ്ക്ക് 46,622 രൂപയായി. ആഗോള വിപണിയിൽ, യുഎസ്-ചൈന വ്യാപാര കരാർ ഈ മാസം ഒപ്പുവെക്കാമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് സ്വർണ്ണ വില ഇടിഞ്ഞത്. യുഎസ് ഡോളർ നിരക്ക് കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. യുഎസ് ഡോളറിന്റെ ഇടിവ് മറ്റ് രാജ്യങ്ങളിൽ സ്വർണ്ണ വില കുറയാൻ കാരണമാണ്.

ഇന്ത്യയിൽ സ്വർണ്ണ വില സെപ്റ്റംബറിൽ10 ഗ്രാമിന് 40,000 രൂപ വരെ ഉയർന്നിരുന്നു. ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 20 ശതമാനം വരെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ആവശ്യക്കാരുടെ എണ്ണം കുറയ്ക്കാനും കാരണമായി. ആഭ്യന്തര വിലയേക്കാൾ ഡീലർമാർ കഴിഞ്ഞയാഴ്ച ഔൺസിന് 6 ഡോളർ വരെ കിഴിവും സ്വർണത്തിന് വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. 2019 അവസാനത്തോടെ സ്വര്ണവില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ റിപ്പോർട്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
