സ്വർണ വിലയിൽ ഒരാഴ്ച്ചയായി തുടരുന്ന വില ഇടിവ് ഇന്നും തുടർന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 28200 രൂപയും ഗ്രാമിന് 3525 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. വിവാഹ സീസണിന് മുന്നോടിയായി സ്വർണ വില കുറയുന്നത് ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകത വർദ്ധിപ്പിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
എംസിഎക്സിലെ വില
എംസിഎക്‌സിൽ സ്വർണ വില 0.04 ശതമാനം കുറഞ്ഞ് 10 ഗ്രാമിന് 37,671 രൂപയിലെത്തി. സെപ്റ്റംബർ തുടക്കത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 40,000 രൂപയായിരുന്നു സ്വർണ വില. എന്നാൽ ഇതിൽ നിന്ന് 10 ഗ്രാമിന് 2,300 രൂപയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. രൂപയുടെ ഇടിവ് ആഭ്യന്തര വിലയിലും ഇന്ന് നഷ്ടം വരുത്തിയിരിക്കുകയാണ്.
ഇന്നത്തെ വെള്ളി വില
എംസിഎക്‌സിന്റെ വെള്ളി വില ഇന്ന് കിലോയ്ക്ക് 0.30 ശതമാനം ഉയർന്ന് 44,000 രൂപയിലെത്തി എങ്കിലും. സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ ഇത് വളരെ കുറവാണ്.
ആഗോള വിപണി
ആഭ്യന്തര സ്വർണ വിലയിലുണ്ടായ ഇടിവ് ആഗോള വിപണികളിലെ ഇടിവിനെ പ്രതിഫലിപ്പിക്കുന്നതാണ്. ആഗോള വിപണിയിലെ സ്‌പോട്ട് സ്വർണ വില ഔൺസിന് 1,455.55 ഡോളറായി കുറഞ്ഞു. കഴിഞ്ഞ സെഷനിൽ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില എത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബ്ബിൽ യുഎസ്-ചൈന വ്യാപാര ചർച്ചകളെക്കുറിച്ച് സംസാരിക്കുമെന്ന പ്രതീക്ഷിക്കുന്നതിനാലാണ് നിലവിലെ വില ഇടിവ്.
കനത്ത ഇടിവ്
യുഎസ്-ചൈന വ്യാപാര ഇടപാട് നടക്കുമെന്ന പ്രതീക്ഷയിൽ ആഗോള സ്വർണ്ണ വില സെപ്റ്റംബറിൽ ഔൺസിന് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,550 ഡോളറിലെത്തിയിരുന്നു. എന്നാൽ മൂന്നുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഇടിവിനാണ് കഴിഞ്ഞയാഴ്ച സ്വർണ വിപണി സാക്ഷ്യം വഹിച്ചത്. 3.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
യുഎസ് - ചൈന വ്യാപാര കരാർ
വാണിജ്യ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്പരം ചരക്കുകളുടെ തീരുവ പിൻവലിക്കാൻ സമ്മതിച്ചതായി കഴിഞ്ഞയാഴ്ച യുഎസ്, ചൈന അധികൃതർ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ട്രംപ് ഇത് നിഷേധിച്ചു. മാസങ്ങൾ നീണ്ടുനിന്ന വ്യാപാരയുദ്ധം സാമ്പത്തിക വിപണികളെ ഇളക്കിമറിക്കുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വരെ സൂചനകൾ നൽകുകയും ചെയ്തിരുന്നു. സ്വർണ വില 13 ശതമാനത്തിലധികം ഉയരാനും കാരണമായി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
