സ്വര്‍ണവില താഴോട്ട്; ആശങ്കപ്പെടേണ്ട, പൊന്നിന് വില കൂടും — അറിയണം ചില കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ തിങ്കളാഴ്ച്ച സ്വര്‍ണവില പവന് 33,360 രൂപയും ഗ്രാമിന് 4,170 രൂപയുമായി. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും.

മാര്‍ച്ച് മാസം ഇതുവരെ പവന് 1080 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്). വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 65.70 രൂപയാണ് തിങ്കളാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 525.60 രൂപ.

സ്വര്‍ണവില താഴോട്ട്; ആശങ്കപ്പെടേണ്ട, പൊന്നിന് വില കൂടും — അറിയണം ചില കാരണങ്ങള്‍

നിലവില്‍ സ്വര്‍ണത്തിന്റെ പിന്‍വാങ്ങല്‍ നിക്ഷേപകര്‍ക്കിടിയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപ വില കുറിച്ചതിന് ശേഷമാണ് സ്വര്‍ണത്തിന്റെ വീഴ്ച്ച. മാര്‍ച്ചില്‍ 10 ഗ്രാം സ്വര്‍ണം 44,000 രൂപ വിലനിലവാരത്തിലേക്ക് ചുരുങ്ങിയത് കാണാം. ഇതേസമയം സ്വര്‍ണത്തെ എഴുതിത്തള്ളരുതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. സ്വര്‍ണം ഇപ്പോഴും സുരക്ഷിത നിക്ഷേപമാണ്. ഈ വര്‍ഷം സ്വര്‍ണവിലയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ കാണാം.

1. കോവിഡ് ക്ഷീണം വിട്ടുമാറുന്നുണ്ടെങ്കിലും കേന്ദ്ര ബാങ്കുകള്‍ ഇപ്പോഴും ജാഗ്രത പുലര്‍ത്തുകയാണ്. ധനനയം അതിവേഗം കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് ഉദ്ദേശമില്ല. നിലവിലെ ഉദാരനയം തുടരുമെന്ന് അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

2. ഈ വര്‍ഷം ഹ്രസ്വകാല വായ്പാ നിരക്കുകള്‍ മാറില്ല; യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള മുഖ്യധാരാ കേന്ദ്ര ബാങ്കുകള്‍ വായ്പാ നിരക്ക് സംബന്ധിച്ച പ്രസ്താവന നടത്തിക്കഴിഞ്ഞു.

3. ആഗോള ജിഡിപി വളര്‍ച്ചാ നിരക്ക് കരുതിയതിലും താഴെയായി നിലകൊള്ളുകയാണ്. ഹ്രസ്വകാലത്തേക്ക് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഇതു സഹായിക്കും.

4. ഇപ്പോഴത്തെ നിലയില്‍ പണപ്പെരുപ്പം തുടര്‍ന്നാല്‍ അമേരിക്കയുടെ ട്രഷറി വരുമാനം ക്രമപ്പെടും; സ്വര്‍ണം, ഓഹരി പോലുള്ള ആസ്തികള്‍ നില മെച്ചപ്പെടുത്തും.

5. നിലവില്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ നേട്ടം നെഗറ്റീവ് പരിധിയില്‍ തുടരുകയാണ്.

6. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും ലോക്ക്ഡൗണ്ട് നിയന്ത്രണങ്ങളെ കുറിച്ച് ആലോചിച്ച് വരികയാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ ഇതു പ്രതികൂലമായി ബാധിക്കും.

7. വാക്‌സിനേഷന്‍ നടപടികള്‍ ഈ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയാലും സാമ്പത്തിക മേഖല പൂര്‍ണമായി ഉണരാന്‍ ഇനിയും കാലതാമസമെടുക്കും.

8. വ്യവസായം, സ്വര്‍ണം പോലുള്ള അടിസ്ഥാന ഘടകങ്ങളുടെ ഡിമാന്‍ഡ് വരും ഭാവിയില്‍ വര്‍ധിക്കും. ഈ വര്‍ഷം ഇന്ത്യയിലും ചൈനയിലും സ്വര്‍ണ ഡിമാന്‍ഡ് കുത്തനെ കൂടമെന്നാണ് പ്രതീക്ഷ.

9. ഇടിഎഫുകളിലേക്കുള്ള കുത്തൊഴുക്കും സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടിയുള്ള തിക്കിത്തിരക്കലും രണ്ടാം പാദത്തോടെ വര്‍ധിക്കും; ഈ തരംഗം സ്വര്‍ണവിലയെ സ്വാധീനിക്കും.

10. പൊതുകടം വര്‍ധിക്കുന്നതില്‍ നിക്ഷേപകര്‍ക്കും വായ്പാദാതാക്കള്‍ക്കും ആശങ്കയുണ്ട്.

11. അമേരിക്കയും ചൈനയും തമ്മിലെ സംഘര്‍ഷം, ഓഹരി വിപണികളുടെ കുതിപ്പ്, ഡോളര്‍ സൂചികയുടെ കിടപ്പ് എന്നിവയെല്ലാം സ്വര്‍ണത്തിലുള്ള നിക്ഷേപകരുടെ താത്പര്യം വര്‍ധിപ്പിക്കും.

Read more about: gold price
English summary

Gold Price Fell Today; Still Yellow Metal Is Important Store Value | Know The Reasons

Gold Price Fell Today; Still Yellow Metal Is Important Store Value | Know The Reasons. Read in Malayalam.
Story first published: Monday, March 29, 2021, 19:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X