വീണ്ടും ചാഞ്ചാടി സ്വർണ്ണ വില, വെള്ളി വിലയിൽ നേരിയ കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് സ്വർണ്ണ വില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിലയിടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും സ്വർണ്ണ വില വർധിച്ചിരിക്കുന്നത്. ആഗോള വിപണിയിലും സ്വർണ്ണത്തിന് വില കൂടി. എം‌സി‌എക്‌സിൽ സ്വർണ വില 0.54 ശതമാനം ഉയർന്ന് 10 ഗ്രാമിന് 38,085 രൂപയിലെത്തി.

 

കഴിഞ്ഞ സെഷനിൽ 1.6 ശതമാനം അല്ലെങ്കിൽ 610 ഡോളർ ഇടിവാണ് ഇതേ സമയത്ത് രേഖപ്പെടുത്തിയത്. എന്നാൽ സ്പോട്ട് മാർക്കറ്റുകളിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 38,870 രൂപയായി നിജപ്പെട്ടു. വെള്ളിയുടെ വിലയിൽ നേരിയ വർധനവ് മാത്രമാണുള്ളത്. 0.07 % ഉയർന്ന് 45,532 എന്ന നിരക്കിൽ വെള്ളി വില എത്തിനിൽക്കുന്നു. ദില്ലിയിൽ വെള്ളി കിലോഗ്രാമിന് 46,509 രൂപയാണ്.

വീണ്ടും ചാഞ്ചാടി സ്വർണ്ണ വില, വെള്ളി വിലയിൽ നേരിയ കുറവ്

കഴിഞ്ഞ സെഷനിൽ 1.7 ശതമാനം ഇടിവുണ്ടായതിനുശേഷമാണ് സ്‌പോട്ട് സ്വർണ്ണ വില 0.2 ശതമാനം വർധിച്ച് 1,486.53 ഡോളറിലെത്തിയത്. ഒരു മാസത്തിനിടെ ഏറ്റവും വലിയ ഏകദിന ഇടിവാണ് അന്ന് രേഖപ്പെടുത്തിയതും. മൂന്നാം പാദത്തിൽ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകളുടെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിരക്കായ 2,855.3 ഡോളറിലെത്തിയതായി ലോക ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) അറിയിച്ചിട്ടുണ്ട്.

ഈ വർഷം ഇതുവരെ ഇന്ത്യയിൽ സ്വർണ്ണ വില 20% വരെയാണ് ഉയർന്നിരിക്കുന്നത്. സെപ്റ്റംബർ തുടക്കത്തിൽ 10 ഗ്രാമിന് 39,885 രൂപ എന്ന നിലയിലേക്ക് സ്വർണ്ണ വില എത്തിയിരുന്നു. വിലക്കയറ്റവും ദുർബലമായ സമ്പദ്‌വ്യവസ്ഥയുമാണ് രാജ്യത്തെ സ്വർണ്ണ ആവശ്യകതയെ ബാധിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ സ്വർണ്ണ ആവശ്യം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

Read more about: gold gold price
English summary

സ്വർണ്ണവിലയിൽ നേരിയ വർധനവ്

gold price fluctuates again silver rate lowers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X