മലയാളികൾക്ക് സ്വർണം കേവലം ആഭരണം മാത്രമല്ല. പാരമ്പര്യത്തിന്‍റെ സമ്പത്തിന്‍റെ പ്രതീകമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വർണവിപണികളിൽ ഒന്ന് കേരളമാകുന്നത്. ദിവസവും കേരളത്തിൽ കോടികളുടെ സ്വർണാഭരണമാണ് വിറ്റഴിയുന്നത്. ആഘോഷങ്ങളിലും വിശേഷ ദിവസങ്ങളിലും വിൽപ്പന കൂടും. നിലവിൽ 84,000 രൂപയ്ക്ക് മുകളിലാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12600 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. ജൂലൈ 1 ആ തീയ്യതി 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.
കാരണങ്ങൾ പതിവാണ്
കോവിഡ് മഹാമാരി, റഷ്യ-ഉക്രെയ്ൻ യുദ്ധം, അമേരിക്കയുടെ ആഗോള തീരുവ, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ തുടങ്ങിയവ എല്ലാം സ്വർണവിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ കോവിഡിന് ശേഷം വലിയ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. കോവിഡിന് മുൻപ്, അതായത് 2019-ന്‍റെ അവസാന കാലത്ത് ഇന്ത്യയിൽ 1 പവൻ സ്വർണത്തിന് ഏകദേശം 30,000 രൂപയായിരുന്നു വില. എന്നാൽ കോവിഡ് കാലത്ത് അതായത് 2020-21 കാലത്ത് സ്വർണവില കത്തിക്കയറി. സാമ്പത്തിക അനിശ്ചിതത്വം, ഓഹരി വിപണിയിലെ ഇടിവ്, ഡോളറിനോടുള്ള രൂപയുടെ നഷ്ടം എന്നിവ കാരണം സ്വർണവില ചരിത്രത്തിലെ ഉയർന്ന നിലയിൽ എത്തി.
2023-ൽ സ്വർണവില ചാഞ്ചാട്ടത്തിന്‍റേതായിരുന്നു. 2022-23 കാലഘട്ടത്തിൽ സ്വർണവില 40,000-42,000 രൂപയിൽ ഏകീകരിക്കപ്പെട്ടു. എന്നാൽ അതിന് ശേഷം അന്താരാഷ്ട്ര പ്രതിസന്ധികൾ വർദ്ധിച്ചതോടെ സ്വർണവില റോക്കറ്റ് പോലെയാണ് കുതിച്ച് പൊങ്ങിയത്. 2023 അവസാനം മുതൽ ഇതുവരെ സ്വർണ്ണത്തിന്‍റെ വില 40 ശതമാനത്തിലധികം ഉയർന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയിൽ അനിശ്ചിതത്വം കൂടിയതും സ്വർണവിലയെ സ്വാധീനിച്ചു. ഓഹരി വിപണി മികച്ച വരുമാനം നൽകാത്ത കാലഘട്ടങ്ങളിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നു. ഇതും സ്വർണത്തിന്റെ ഡിമാൻഡും വിലയും വർധിപ്പിക്കുന്നു.

വില വീണ്ടും ഉയരും
വരും നാളുകളിലും സ്വർണവില മുകളിലേക്ക് ഉയരുമെന്നാണ് മാർക്കറ്റ് വിദഗ്ധരും വിവിധ ധനകാര്യ ഏജൻസികളും ചൂണ്ടിക്കാട്ടുന്നത്. കാരണം വരും നാളുകളിലും ആഗോള സാമ്പത്തിക പ്രതിസന്ധികൾ കൂടുതൽ ശക്തമാകാനാണ് സാധ്യത. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ അടുത്ത 1-2 വർഷത്തിനുള്ളിൽ മന്ദഗതിയിലോ സ്റ്റാഗ്ഫ്ലേഷനിലോ (Stagflation) പ്രവേശിച്ചാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയും. അതോടെ സ്വർണവില മുകളിലേക്ക് ഉയരും. അതോടൊപ്പം കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങലുകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
2022-ന് ശേഷം പോളണ്ട്, ചൈന, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സെൻട്രൽ ബാങ്കുകൾ - അവരുടെ സ്വർണ്ണ വാങ്ങലുകൾ ഗണ്യമായി വർദ്ധിപ്പിച്ചു. ഇപ്പോഴും തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം സ്വർണവിലയെ നിലവിൽ മുകളിലേക്ക് ഉയർത്തുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്. അതോടൊപ്പം പ്രാദേശികമായ ഉത്സവങ്ങളും സ്വർണവിലയിൽ സ്വാധീനം ചെലുത്തും.
സ്വർണ വില ഔൺസിന് 5000 ഡോളർ വരെ തൊടുമെന്നാണ് നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ സാക്സ് പ്രവചിക്കുന്നത്. ഡിസംബറോടെ വില 3700 ൽ എത്തുമെന്നും 2026 പകുതിയോടെ വില 4000ത്തിനും 4500 ഡോളറിനും ഇടയിൽ വരുമെന്നും വർഷാവസാനം വില 5000 തൊടുമെന്നുമാണ് പ്രവചനം. 2026-ന്‍റെ മധ്യത്തോടെ ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4000 ഡോളർ കടക്കും, ഇത് ഇന്ത്യയിൽ 10 ഗ്രാമിന് 118000-120000 രൂപ എന്ന രീതിയില്‍ പ്രതിഫലിക്കുമെന്നാണ് ആനന്ദ് രതി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിന്‍റെ എവിപി മനീഷ് ശർമ്മ വിലയിരുത്തുന്നത്. 2-5 വർഷ കാലയളവിൽ, ആഗോള വില 5,000 ഡോളറിലെത്തിയാൽ, ഇന്ത്യയിൽ 1,50,000-1,70,000 രൂപ വരെ എത്താം. എന്നാൽ, 2 ലക്ഷം രൂപ എന്ന ലക്ഷ്യം നേടാൻ അധിക ഭൗമരാഷ്ട്രീയ പ്രതിസന്ധികളോ, ആഗോള ഡിമാൻഡിലെ വൻ വർധനയോ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്‍റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്‍റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍



Click it and Unblock the Notifications