പുതുവർഷത്തിൽ സ്വർണ വില കുത്തനെ മുകളിലേയ്ക്ക്. പവന് 80 രൂപ കൂടി 29080 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ജനുവരി ഒന്ന് മുതൽ സ്വർണത്തിന് പവന് 29000 രൂപയാണ് നിരക്ക്. ഗ്രാമിന് 3635 രൂപയാണ് ഇന്നത്തെ നിരക്ക്.
ഡിസംബറിലെ സ്വർണത്തിന്റെ ഏറ്റവും കൂടിയ നിരക്ക് പവന് 29080 രൂപയായിരുന്നു. ഡിസംബർ 31നാണ് ഇതേ വിലയ്ക്ക് വ്യാപാരം നടന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ വില 28000 രൂപയായിരുന്നു. ഒരു മാസത്തിനിടെ സ്വർണ വില പവന് 1080 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

സ്വർണ വില ഉയർന്നതോടെ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു. ആഗോള വിപണിയിൽ സ്വർണ വില 2019ൽ 18% നേട്ടം കൈവരിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം, ലോകത്തെ പ്രമുഖ സമ്പദ്വ്യവസ്ഥകളിലെ ധനനയം തുടങ്ങിയവയാണ് സ്വർണ്ണ വില ഉയരാൻ കാരണം. ഇന്ത്യയിൽ സ്വർണ നിരക്ക് 2019ൽ ഏകദേശം 24% ഉയർന്നു.
2019ലെ അത്ര നേട്ടം കൈവരിച്ചില്ലെങ്കിലും 2020ൽ സ്വർണ വില 12% മുതൽ 13% വരെ നേട്ടം പ്രതീക്ഷിക്കുന്നതാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
