A Oneindia Venture

കാലം മായും വേഗം! 'നൂറ്റാണ്ടുകൾ' താണ്ടി, 'വർഷങ്ങൾ' മറികടന്ന്, സ്വർണ വില കുതിച്ചുയർന്ന ചരിത്രം അറിയാം

കേരള ചരിത്രത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡിലെത്തിയത് 2025 ഒക്ടോബറിലാണ്. കേരളത്തിൻ്റെ സംസ്കാരത്തിലും സമ്പദ്‌വ്യവസ്ഥയിലും സ്വർണം എന്ന മഞ്ഞ ലോഹത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കേരളത്തിലെ ഒരു വിവാഹം, നൂലു കെട്ട് തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം സ്വർണം വാങ്ങുന്നത് നിർബന്ധമാണ്. സ്വർണത്തേക്കാൾ വിലയുള്ള ലോഹങ്ങൾ വേറെയുണ്ടായിട്ടു പോലും കേരളത്തിൽ സ്വർണത്തിനുള്ള മൂല്യം മറ്റു ലോഹങ്ങൾക്ക് ഭേദിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ഐശ്വര്യത്തിൻ്റെയും സമ്പത്തിൻ്റെയും പ്രതീകമായിട്ടാണ് സ്വർണത്തെ കണക്കാക്കുന്നത്. ഇതിനാലാണ് അക്ഷയ തൃതീയ നാളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നതും. മലയാളികളുടെ ഏതൊരു ആഘോഷങ്ങൾക്കു മുൻപന്തിയിൽ സ്വർണം നിൽക്കുന്നുണ്ട്. എന്നാൽ സമീപകാലത്തെ സ്വർണത്തിൻ്റെ കുതിപ്പ് സാധാരണക്കാരെ നിരാശരാക്കുന്നതാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സ്വർണ വിലയിലുണ്ടായ മാറ്റം ശ്രദ്ധേയമാണ്. എന്നാൽ സ്വർണ വിലയിലെ കുതിപ്പ് പെട്ടെന്നായിരുന്നു.

1 ലക്ഷം എന്ന ലക്ഷ്യത്തിലേക്കായിരുന്നു ഒക്ടോബറിലെ വിലക്കയറ്റം സാക്ഷ്യം വഹിച്ചത്. എന്നാൽ അപ്രതീക്ഷിത സാഹചര്യങ്ങളാൽ കനത്ത ഇടിവിലേക്ക് സ്വർണം വീണു. പണ്ട് ആദ്യമായി സ്വർണം പവന് 5000 രൂപയിലെത്താൻ നൂറ്റാണ്ടുകൾ എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഓരോ ദിവസവും വില കുതിക്കുകയും കുറയും ചെയ്യുന്നു.

1925 മുതൽ 2025 വരെ

  • 1925ൽ ഒരു പവൻ്റെ വില 13.75 രൂപയായിരുന്നു. ഇത് ആ വർഷത്തെ മാർച്ചിലെ കണക്ക് പ്രകാരമുള്ള വിലയാണ്.
  • 1935ൽ ഒരു പവന് 22.65 രൂപയിലെത്തി
  • 1945ൽ ഒരു പവൻ്റെ വില 45.49 രൂപയിലെത്തിയിരുന്നു.
  • 1955ൽ ഒരു പവൻ്റെ വില 58.11 രൂപയായി ഉയർന്നു.
  • 1965ൽ ഒരു പവൻ്റെ വില 90.20 രൂപയിലെത്തി.
  • 1975ൽ ഒരു പവൻ്റെ കുതിച്ചു, അത് 396 രൂപയിലെത്തി.
  • 1985 എത്തിയപ്പോഴേക്കും ഒരു പവൻ സ്വർണ വില 1573 രൂപയായി.
  • 1995 എത്തിയപ്പോഴേക്കും ഒരു പവന് വില 3432 രൂപയായി ഉയർന്നു.
  • 2005ൽ പവൻ്റെ വില 4550 രൂപയായി
  • 2015ൽ പവൻ വില 19,760 രൂപയായി ഉയർന്നു
  • 2025ൽ ഒരു പവന് സർവ്വകാല റെക്കോർഡായ 97,360 രൂപയിലെത്തി.
കാലം മായും വേഗം! 'നൂറ്റാണ്ടുകൾ' താണ്ടി, 'വർഷങ്ങൾ' മറികടന്ന്, സ്വർണ വില കുതിച്ചുയർന്ന ചരിത്രം അറിയാം

ഒരു നൂറ്റാണ്ടിലെ സ്വർണ വിലയിലെ വളർച്ചയാണ് ഇവിടെ കാണുന്നത്. ഇത് ശ്രദ്ധേയമായ മാറ്റമാണ്. 1925ൽ ഇത്രയും തുച്ഛമായ വിലയായിരുന്നു ഒരു പവന് ചിലവഴിക്കേണ്ടി വന്നിരുന്നത്. എന്നാൽ അന്നത്തെ കാലത്ത് 13 രൂപക്ക് ഒരു 50,000 രൂപയുടെ മൂല്യം ഉണ്ടായിരിക്കണം. അടുത്ത നൂറ്റാണ്ട് എത്തുമ്പോഴേക്കും 2025ലെ വില തുച്ഛമായി തോന്നിയേക്കാം.

കോവിഡ് കാലത്തെ കുതിപ്പ്

2019ൽ സ്വർണം പവൻ്റെ ഏറ്റവും ഉയർന്ന വില 29,080 രൂപയായിരുന്നു. 2020 എത്തിയപ്പോഴേക്കും പവന് 42,000 രൂപ വരെ ഉയർന്നിട്ടുണ്ട്. ഇത് ഒറ്റ വർഷം കൊണ്ട് ഉയർന്ന വിലക്കയറ്റമായിരുന്നു. കോവിഡ് കാലത്ത് വിപണി മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നു. ഇതോടെയാണ് സ്വർണ വിലയിൽ കുതിപ്പുണ്ടായത്.

2021ൽ അപ്രതീക്ഷിതമായി വിലയിൽ ഇടിവുണ്ടായി വീണ്ടും 36,000ലേക്ക് വീണിരുന്നു. പിന്നീട് 2023ൽ സ്വർണ വില വീണ്ടും 45,000 രൂപ ഭേദിച്ചു. എന്നാൽ ട്വിസ്റ്റ് സംഭവിച്ചത് 2024ലാണ്. ഒറ്റയടിക്കുള്ള കുതിപ്പായിരുന്നു 2024ൽ കാണാനിടയായത്. പവന് 60,000 രൂപയോട് അടുത്തായിരുന്നു വിപണി ക്ലോസ് ചെയ്തത്.

2025ലെ റെക്കോഡ് വില

2025 ജനുവരി 1ന് പവന് 57,200 രൂപയായിരുന്നു. പിന്നീട് ഓരോ ദിവസവും വില കുതിച്ചു. ജനുവരി അവസാനിക്കുമ്പോൾ ഏറ്റവും ഉയർന്ന വിലയായ 61,840 രൂപയിലെത്തി. ഫെബ്രുവരിയിൽ കാര്യമായ കുതിപ്പുണ്ടായില്ല. മാർച്ച് അവസാനത്തോടെ വീണ്ടും വില കുതിച്ചു. ഏപ്രിൽ എത്തിയപ്പോൾ സ്വർണ വില ആദ്യമായി 70,000 രൂപയും ഭേദിച്ചു. ഏപ്രിൽ 22ന് പവന് 74,320 രൂപ എന്ന ഉയർന്ന നിരക്കിലെത്തി.

മെയ് മാസത്തിൽ വീണ്ടും വില കുറഞ്ഞു. പിന്നീട് സെപ്റ്റംബറിൽ 80,000ഉം ഭേദിച്ചു. സെപ്റ്റംബർ 9ന് പവന് 80880 എന്ന ഉയരത്തിലെത്തി. സെപ്റ്റംബർ 30ന് വില 86,760 രൂപയിലുമെത്തി. ഒടുവിൽ ഒക്ടോബറിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡിലേക്ക് സ്വർണ വില എത്തിയത്. ഒക്ടോബർ 17, 21 എന്നീ ദിവസങ്ങളിലായി പവന് വില 97,360 രൂപയാണ് രേഖപ്പെടുത്തിയത്.

സ്വർണത്തെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കണക്കാക്കിയാൽ നേട്ടം ഉറപ്പാണ്. വിദ​ഗ്ധർ അഭിപ്രായപ്പെടുന്നതു പോലെ സ്വർണ വിലയിൽ വലിയൊരു ഇടിവുണ്ടായാൽ അത് ചിലപ്പോൾ 70,000 രൂപ വരെ ഇടിഞ്ഞേക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X