സംസ്ഥാനത്ത് ഇന്നലെ കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും പുതിയ റെക്കോർഡ് ഉയരത്തിലേയ്ക്ക കുതിച്ചു. ഇന്ന് പവന് 520 രൂപ വർദ്ധിച്ച് 30400 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 65 രൂപ കൂടി 3800 രൂപയാണ് ഇന്നത്തെ വില. സ്വർണ വില ഇങ്ങനെ കുതിച്ചുയർന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹക്കാരെയാണ്.
ഇന്നലത്തെ വില
ഇന്നലത്തെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 40 രൂപയാണ് ഇന്നലെ കുറഞ്ഞത്. പവന് 320 രൂപ കുറഞ്ഞ് 29880 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില വീണ്ടും ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് കുതിച്ചുയർന്നു.
വില കൂടാൻ കാരണം
ഇറാഖിലെ യുഎസ് സൈനിക താവളങ്ങളിൽ ഇറാൻ ഒന്നിലധികം മിസൈലുകൾ പ്രയോഗിച്ചതിനെത്തുടർന്നാണ് ഇന്ത്യയിൽ സ്വർണ വില കുതിച്ചുയർന്നത്. ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ സ്വർണ്ണ വില റെക്കോഡിലെത്തി. യുഎസിന്റെ പ്രതികരണത്തിലേക്കാണ് ഇപ്പോൾ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എംസിഎക്‌സിലെ വില
എംസിഎക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 1.5 ശതമാനം അഥവാ 615 രൂപ ഉയർന്ന് 10 ഗ്രാമിന് 41,278 രൂപയിലെത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 1.4 ശതമാനം അല്ലെങ്കിൽ 700 രൂപർ ഉയർന്ന് 48,785 രൂപയിലെത്തി. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വ കാലഘട്ടങ്ങളിൽ സ്വർണ്ണ വില കുതിച്ചുയരുന്നത് സ്വാഭാവികമാണ്.
വൻ കുതിപ്പ്
2019 ൽ ഇന്ത്യയിൽ സ്വർണ വില 25% ഉയർന്നിരുന്നു. എന്നാൽ ഈ വർഷം തുടക്കത്തിൽ തന്നെ മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന ശത്രുതകളും യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയ്ക്കും ഇടയിൽ സ്വർണ വില വൻ കുതിപ്പ് തുടരുകയാണ്. നാല് ദിവസത്തിനുള്ളിൽ, 10 ഗ്രാമിന് 2,000 രൂപ വരെയാണ് സ്വർണ വില ഉയർന്നിരിക്കുന്നത്.
ആഗോള വിപണി
ഇറാൻ-യുഎസ് പ്രതിസന്ധി രൂക്ഷമായതോടെ നിക്ഷേപകർ സുരക്ഷിത താവളമായ സ്വർണത്തിൽ അഭയം തേടിയതിനാൽ ആഗോള വിപണിയിൽ സ്വർണ വില ഇന്ന് 2 ശതമാനം ഉയർന്ന് 1,600 ഡോളറിനെ മറികടന്നു. സ്പോട്ട് സ്വർണ്ണ നിരക്ക് 2% ഉയർന്ന് 1,610.90 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളിയുടെ വില ഔൺസിന് 1.2 ശതമാനം ഉയർന്ന് 18.60 ഡോളറിലെത്തിയപ്പോൾ പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 973.95 ഡോളറിലെത്തി. പല്ലേഡിയം ഔൺസിന് 2,056.01 ഡോളറിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications