എക്കാലത്തേയും ഉയർന്ന നിരക്കിലേക്ക് ഇന്ത്യയിലെ സ്വർണ വില ഉയർന്നിരിക്കുന്നു. 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1.20 ലക്ഷം രൂപ കടന്നു മുന്നേറുന്നു. സ്വർണം മാത്രമല്ല, വെള്ളി വിലയും റെക്കോർഡ് വിലക്കയറ്റത്തിലെത്തി. കഴിഞ്ഞ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായി നേരിയ ഇടിവുണ്ടായെങ്കിലും രാജ്യാന്തര സ്വർണ വില വമ്പൻ റെക്കോർഡിലേക്ക് കുതിച്ചതാണ് ഇന്ത്യൻ വിപണിയിലും സ്വർണത്തിന് വിലക്കയറ്റം സംഭവിച്ചത്. ഇതോടെ ഇന്ത്യയിലെ സാധാരണക്കാരുടെ സ്വർണ മോഹങ്ങൾ വെള്ളത്തിലായി.
ഡോളറിലെയും ബോണ്ടിലെയും വരുമാനത്തിലെ ഇടിവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് ഇന്ന് രാജ്യാന്തര സ്വർണ വില കത്തിക്കയറാൻ കാരണമായത്. മാത്രമല്ല യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറക്കുമെന്ന കേന്ദ്ര ബാങ്കിൻ്റെ സൂചനയും സ്വർണത്തിൻ്റെ ഡിമാൻഡിന് ശക്തി നൽകി. സ്വർണം എന്ന സുരക്ഷിത നിക്ഷേപത്തിലേക്ക് ആളുകൾ വ്യാപകമായി നിക്ഷേപം നിലനിർത്താനും തുടങ്ങിയതോടെ സ്വർണ വിലയിൽ അപ്രതീക്ഷിത കുതിച്ചു ചാട്ടമുണ്ടായി.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 137 രൂപ ഉയർന്ന് 12,077 രൂപയിലെത്തി. ഒരു പവൻ്റെ വില 1,096 രൂപ ഉയർന്ന് 96,616 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,370 രൂപ ഉയർന്ന് 1,20,770 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 13,700 രൂപ ഉയർന്ന് 12,07,700 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 125 രൂപ ഉയർന്ന് 11,070 രൂപയിലെത്തി. ഒരു പവൻ്റെ വില 1,000 രൂപ ഉയർന്ന് 88,560 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,250 രൂപ ഉയർന്ന് 1,10,700 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 12,500 രൂപ ഉയർന്ന് 11,07,000 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 103 രൂപ ഉയർന്ന് 9,058 രൂപയിലെത്തി. ഒരു പവൻ്റെ വില 824 രൂപ ഉയർന്ന് 72,464 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,030 രൂപ ഉയർന്ന് 90,580 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 10,300 രൂപ ഉയർന്ന് 9,05,800 രൂപയായി.
ഇന്നത്തെ വെള്ളി വില
വെള്ളി വില പുതിയ ചരിത്ര റെക്കോർഡിലെത്തി. ഇന്ന് ആഭ്യന്തര വിപണിയിൽ വെള്ളി വില കുതിച്ചുയർന്നതോടെ ഒരു കിലോഗ്രാമിന് 1,56,000 രൂപ എന്ന നിലയിലെത്തി. ഒറ്റ ദിവസംകൊണ്ട് കിലോയ്ക്ക് 1,000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഒക്ടോബർ മാസത്തിലെ ആദ്യ ആറ് ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വെള്ളി വില സ്വർണത്തെ പിന്നിലാക്കി. ഈ ദിവസങ്ങളിൽ വെള്ളി വിലയിൽ 3.3% വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇതേ കാലയളവിൽ സ്വർണത്തിന് ഏകദേശം 1.3% മാത്രമേ വില വർദ്ധിച്ചിട്ടുള്ളൂ.
എംസിഎക്സ് സ്വർണം
ഇന്ത്യൻ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ സ്വർണവും വെള്ളിയും പുതിയ റെക്കോർഡുകൾ സ്ഥാപിച്ചു. റെക്കോർഡ് കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2025 ഡിസംബറിൽ കാലാവധി അവസാനിക്കുന്ന എംസിക്സ് സ്വർണ വില 10 ഗ്രാമിന് 1,19,818 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 1,700 രൂപയുടെ, അതായത് 1.44%-ൻ്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications