കേരളത്തിൽ സ്വർണ വിലയിൽ ഇന്നും വർദ്ധനവ്. പവന് 120 രൂപ ഉയർന്ന് 37760 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4720 രൂപയാണ് വില. ഒക്ടോബറില്‍ പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വില കുത്തനെ കുറയുകയായിരുന്നു. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ സ്വർണ വില പവന് 37120 രൂപയാണ്. ഒക്ടോബർ അഞ്ചിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ഇന്ത്യൻ വിപണി
ആഗോള വിപണിയിൽ ഇടിവുണ്ടായതോടെ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യയിലെ ഫ്യൂച്ചർ വിപണിയിലും കുറഞ്ഞു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.45 ശതമാനം ഇടിഞ്ഞ് 51,100 രൂപയായി. വെള്ളി ഫ്യൂച്ചറുകൾ 1.2 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 62,847 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വിലയും വെള്ളി വിലയും 0.7 ശതമാനം വീതം ഉയർന്നിരുന്നു.
ആഗോള വിപണി
ആഗോള ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിലാണ് ആഗോള വിപണിയിൽ സ്വർണ വില കുറയുന്നത്. പണപ്പെരുപ്പത്തിനും കറൻസി അപചയത്തിനും എതിരായ ഒരു സംരക്ഷണ കേന്ദ്രമായാണ് സ്വർണത്തെ നിക്ഷേപകർ കണക്കാക്കുന്നത്. സ്‌പോട്ട് ഗോൾഡ് നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 1,920.86 ഡോളറിലെത്തി. ഒരാഴ്ചത്തെ ഉയർന്ന നിരക്കായ 1,931.01 ഡോളറിൽ നിന്ന് കഴിഞ്ഞ സെഷനിലാണ് സ്വർണ നിരക്ക് കുറഞ്ഞത്.
വില ഉരാൻ കാരണം
ഡോളർ നിരക്ക് ഉയരുന്നതും സ്വർണത്തെയും സമ്മർദ്ദത്തിലാക്കി. ഡോളർ സൂചിക 0.21 ശതമാനം ഉയർന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.4 ശതമാനം ഇടിഞ്ഞ് 24.96 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഉയർന്ന് 887.74 ഡോളറിലെത്തി. ആഗോള വിപണികളിൽ ഈ വർഷം ഓഗസ്റ്റിൽ സ്വർണ വില ഔൺസിന് 2,072.50 ഡോളറിലെത്തിയിരുന്നു. സാമ്പത്തിക മാന്ദ്യവും കൊറോണ വൈറസ് വ്യാപനവും കാരണം കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് കുറച്ചാണ് സ്വർണ വില ഉയരാൻ പ്രധാന കാരണം. ഇത് ബോണ്ടുകളുടെ വരുമാനം കുറയ്ക്കുകയും സ്വർണ വില വർദ്ധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെ ഉയർന്ന വില
ഇന്ത്യയിൽ ഓഗസ്റ്റ് 7 ന് സ്വർണ്ണ വില 10 ഗ്രാമിന് 56,200 രൂപയിലെത്തി. ഗോൾഡ് ഇടിഎഫ് നിക്ഷേപകർ വർഷങ്ങളായി തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 1,269.93 ടണ്ണിൽ നിന്ന് 0.1 ശതമാനം ഇടിഞ്ഞ് 1,269.35 ടണ്ണായി.
ഗോൾഡ് ഇടിഎഫ്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ ചൊവ്വാഴ്ച 1,269.93 ടണ്ണിൽ നിന്ന് 0.1 ശതമാനം ഇടിഞ്ഞ് 1,269.35 ടണ്ണായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
