കേരളത്തിൽ സ്വർണ വില ഇന്ന് കുറഞ്ഞു, ഒരു പവന്റെ ഇന്നത്തെ സ്വർണ വില അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 37040 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4630 രൂപയാണ് ഇന്നത്തെ വില. ഡിസംബർ ഒന്നിന് 35920 രൂപയായിരുന്ന സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 35920 രൂപയാണ്. ഡിസംബർ ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണി

വാക്സിൻ ശുഭാപ്തിവിശ്വാസത്തിനിടയിൽ ലോകമെമ്പാടും ഓഹരി വിപണികൾ കുതിച്ചുയർന്നതോടെ ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ വില ഇടിഞ്ഞു. എം‌സി‌എക്‌സിൽ ഫെബ്രുവരി സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.6 ശതമാനം ഇടിഞ്ഞ് 49815 രൂപയിലെത്തി. വെള്ളി വില 1.2 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 64,404 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണ വില 0.2 ശതമാനം ഉയർന്നു. വെള്ളി വില 0.6 ശതമാനം ഇടിഞ്ഞു.

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണി

അന്താരാഷ്ട്ര വിപണികളിൽ സ്വർണ്ണ വില ഇന്ന് കുറഞ്ഞു. സ്‌പോട്ട് സ്വർണം 0.3 ശതമാനം ഇടിഞ്ഞ് 1,865.46 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില ഔൺസിന് 0.7 കുറഞ്ഞ് 24.38 ഡോളറായും പ്ലാറ്റിനം വില 0.6 ശതമാനം ഉയർന്ന് 1,028.17 ഡോളറിലും പല്ലേഡിയം വില 0.1 ശതമാനം ഉയർന്ന് 2,311.87 ഡോളറിലും എത്തി.

വില കൂടിയപ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കിയവര്‍ അറിയാന്‍; അജ്ഞതയ്ക്ക് ഇളവില്ലവില കൂടിയപ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കിയവര്‍ അറിയാന്‍; അജ്ഞതയ്ക്ക് ഇളവില്ല

സ്വർണ വ്യാപാരികളുടെ പ്രതീക്ഷ

സ്വർണ വ്യാപാരികളുടെ പ്രതീക്ഷ

ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാര ഇടപാട് ചർച്ചകളിലാണ് സ്വർണ്ണ വ്യാപാരികൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. സ്വർണം ഗണ്യമായി വീണ്ടെടുത്തെങ്കിലും നിക്ഷേപകരുടെ താൽപ്പര്യം പുനരുജ്ജീവിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില കുത്തനെ ഉയർന്നു.

2020 സ്വർണത്തെ ബാധിച്ചത് എങ്ങനെ? 2021ൽ സ്വർണ വില എങ്ങോട്ട്? സ്വർണം കൈയിലുള്ളവർ അറിയേണ്ട കാര്യങ്ങൾ2020 സ്വർണത്തെ ബാധിച്ചത് എങ്ങനെ? 2021ൽ സ്വർണ വില എങ്ങോട്ട്? സ്വർണം കൈയിലുള്ളവർ അറിയേണ്ട കാര്യങ്ങൾ

ബുള്ളിയൻ മുന്നേറ്റം

ബുള്ളിയൻ മുന്നേറ്റം

വാക്സിൻ സംഭവവികാസങ്ങൾ ആവശ്യകത കുറച്ചെങ്കിലും ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വാർഷിക നേട്ടത്തിലേക്ക് ബുള്ളിയൻ ഇപ്പോഴും മുന്നേറുന്നത്. ആഗോള സെൻട്രൽ ബാങ്കുകൾ ബോണ്ട് വാങ്ങലിന്റെ പുതിയ നടപടികളിലാണ്.

പെട്രോളിന് എക്കാലത്തെയും ഉ‍യ‍ർന്ന വിലയിലെത്താൻ ഇനി വെറും ഒരു രൂപയുടെ കുറവ്പെട്രോളിന് എക്കാലത്തെയും ഉ‍യ‍ർന്ന വിലയിലെത്താൻ ഇനി വെറും ഒരു രൂപയുടെ കുറവ്

 

English summary

Gold Price In Kerala Decreased Today, Check Today's Gold Rate Per 1 Pavan | കേരളത്തിൽ സ്വർണ വില ഇന്ന് കുറഞ്ഞു, ഒരു പവന്റെ ഇന്നത്തെ സ്വർണ വില അറിയാം

Gold prices fall in Kerala today. Price lower by Rs 240 to Rs 37,040 per pavan today. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X