സ്വർണവില ഇന്ന് കുത്തനെ വീണു. സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില വീണ്ടും കുറഞ്ഞു. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് 440 രൂപയാണ് സ്വർണം പവന് വില കുറഞ്ഞത്. ഗ്രാമിന് 55 രൂപയും ഇന്ന് കുറഞ്ഞു. വെള്ളിയാഴ്ച വലിയൊരു കുതിപ്പ് കാണിച്ചെങ്കിലും മൂന്ന് ദിവസം കൊണ്ട് സ്വർണ വില കാര്യമായി കുറഞ്ഞു. ആഭരണപ്രേമികൾക്ക് സന്തോഷിക്കാനും ആശ്വസിക്കാനും സാധിക്കും.
ഇന്നത്തെ വില
കിതച്ചു കിതച്ചു സ്വർണ വില കുറഞ്ഞു. ഇന്ന് സ്വർണം ഗ്രാമിന് 7220 രൂപയായി. പവന് ഇന്നത്തെ വില 57,760 രൂപയായി. ഇന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ 72200 രൂപയാവും. ശനിയാഴ്ച സ്വർണം ഗ്രാമിന് 7275 രൂപയായി കുറഞ്ഞിരുന്നു. പവന് 58200 രൂപയുമായിരുന്നു. ഇന്നത്തെ വില കുറഞ്ഞത് വലിയ മാറ്റമാണ്. നവംബറിൽ ഇന്ന് വരെയുള്ള കണക്ക് എടുത്താൽ രണ്ട് ദിവസം മാത്രമാണ് വലിക്കയറ്റം രേഖപ്പെടുത്തിയത്.
സ്വർണ വില ഇടിഞ്ഞതിനു കാരണം...
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതിനു ശേഷം ഡോളറിന്റെ മൂല്യം കുതിക്കുന്നുണ്ട്. അതാണ് സ്വർണവില കുറയാൻ കാരണമാവുന്നത്. രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലായതിനാൽ ഡോളർ മൂല്യം കൂടുതൽ വർദ്ധിക്കുന്നതോടെ സ്വർണം വാങ്ങാൻ നല്ല തുക വേണ്ടി വരുന്നു. ഇത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുകയും അത് സ്വർണവില കുറയുന്നതിനും ഇടയാക്കി.

ഒക്ടോബർ അവസാനവാരം ഔൺസിന് 2,790 ഡോളർ എന്ന റെക്കോർഡിലേക്ക് രാജ്യാന്തരവില ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ 2,669 ഡോളറിലെത്തി നിൽക്കുന്നു. ഈ വീഴ്ചയാണ് കേരളത്തിലും ബാധിച്ചത്. ഡോളർ അതിന്റെ ശക്തി ഉയർത്തുകയും രൂപ കൂടുതൽ ദുർബലമാവുകയും ചെയ്താൽ സ്വർണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് കൂടും. ഇത് വിലയേയും ബാധിക്കുന്നു.
ഒരു പവൻ സ്വർഭാരണം വാങ്ങാൻ എത്ര രൂപ വേണം?
3% ജി.എസ്.ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവ ഉൾപ്പെടുന്നതിനാൽ സ്വർണാഭരണം വാങ്ങാൻ വിലയിൽ വ്യത്യാസം വരും. മിനിമം 5% പണിക്കൂലി കണക്കാക്കി നോക്കിയാൽ ഇന്ന് കേരളത്തിൽ നിന്ന് ഒരു സ്വർണാഭരണം വാങ്ങാൻ 62522 രൂപ വേണം. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. അതിനാൽ തന്നെ ഓരോ ഓരോ ജ്വല്ലറിയിലും ഈ വിലയിൽ ചില മാറ്റങ്ങൾ വരും. മിനിമം പണിക്കൂലിയിൽ 62522 രൂപയാവുന്നു.
ഇതാണ് ബെസ്റ്റ് മാസം
ഒക്ടോബറിൽ സ്വർണം മലയാളികളെ ഏറെ കണ്ണീലാഴ്ത്തിയിരുന്നു. എന്നാൽ നവംബർ മാസം മുതൽ ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ആശ്വസിക്കാവുന്ന വിലയിലേക്ക് സ്വർണ വീണിരിക്കുന്നു. രാജ്യാന്തര വിപണയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയേയും ബാധിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഈ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ ബുക്ക് ചെയ്തോളൂ.. സ്വർണ വില കൂടിയും കുറഞ്ഞും മാറിക്കൊണ്ടിരിക്കും. ഇന്നത്തെ വിലയിൽ തന്നെ സ്വർണം ബുക്ക് ചെയ്താൽ നല്ല ലാഭം നേടാം.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications