സംസ്ഥാനത്ത് സ്വർണ വില ഇന്ന് ഉയർന്നു. ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്നാണ് കേരളത്തിൽ സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. പവന് 160 രൂപ ഉയർന്ന് വില 28,200 രൂപയായി. ഒരു ഗ്രാമിന് 3,525 രൂപയാണ് ഇന്നത്തെ വില. ഇന്നലെ (ബുധനാഴ്ച്ച) സ്വർണ വില പവന് 28,040 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
കഴിഞ്ഞ മാസത്തെ വില
നവംബറിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 28,800 രൂപയായിരുന്നു. നവംബർ ഒന്നിനാണ് സ്വർണ വില 28,800 രൂപ എന്ന നിലവാരത്തിൽ എത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. ഇന്നത്തെ നിരക്കായ 28200 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ആഗോള വിപണി
ആഗോള വിപണിയിലും സ്വര്‍ണ വില ഇന്ന് ഉയർന്നിട്ടുണ്ട്. ഔണ്‍സിന്1,477.71 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.51 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,509.48ഡോളറുമാണ് വില.
വില വർദ്ധനവ്
ആഗോള വിപണിയിൽ ഈ വർഷം ഇതുവരെ സ്വർണത്തിന്റെ വില 14% ആണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ ഈ വർഷം സ്വർണ വിലകൾ 19% ഉയർന്നു. ആഗോള ശരാശരിയേക്കാൾ കൂടുതലാണിത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ സ്വർണ വിലയിൽ തുടർച്ചയായ ഇടിവുണ്ടായിട്ടും സ്വർണ്ണത്തിന് ആവശ്യക്കാരില്ലെന്ന് റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications