പുതുവര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം. ചൊവാഴ്ച്ച കേരളത്തില്‍ സ്വര്‍ണം പവന് 38,400 രൂപ വില തൊട്ടു. തിങ്കളാഴ്ച്ച 38,080 രൂപയായിരുന്നു ഉച്ചയ്ക്ക് ശേഷം സ്വര്‍ണം രേഖപ്പെടുത്തിയ വില; രാവിലത്തെ വില 37,840 രൂപയും. ചൊവാഴ്ച്ച പവന് 320 രൂപ കൂടി. ഗ്രാം നിരക്കിലും സമാനമായ വര്‍ധനവ് കാണാം. 4,800 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില. വിലവര്‍ധനവ് 40 രൂപ.
ദേശീയ തലത്തിലും ചൊവാഴ്ച്ച സ്വര്‍ണവില കൂടി. ദില്ലിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 49,070 രൂപയാണ് വില. ചെന്നൈയില്‍ വില 48,150 രൂപയും. മുംബൈയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 49,220 രൂപ എന്ന നിലയിലും വ്യാപാരം നടക്കുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സ്വര്‍ണത്തിന് വില കൂടിയത്.

രാജ്യാന്തര വിപണിയില്‍ രണ്ടു ശതമാനം വര്‍ധനവ് സ്വര്‍ണം തിങ്കളാഴ്ച്ച രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നില കൈവരിച്ചാണ് സ്വര്‍ണം തിങ്കളാഴച്ചത്തെ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. 2018 -ലെ കണക്കുകളിലേക്ക് ഡോളര്‍ കൂപ്പുകുത്തിയതും സ്വര്‍ണവിലയെ സ്വാധീനിച്ചു. പുതിയ കൊറോണ വൈറസ് വകഭേദം ഉയര്‍ത്തുന്ന ആശങ്കയും സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്.
നിലവില്‍ സ്വര്‍ണം ഔണ്‍സിന് 1,930.20 ഡോളറാണ് രാജ്യാന്തര വിപണിയില്‍ നിരക്ക്. 1.7 ശതമാനം വര്‍ധനവ് നിരക്കില്‍ സംഭവിച്ചു. നവംബര്‍ 9 -ന് ശേഷം സ്വര്‍ണം കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണിത്. നവംബര്‍ 9 ആം തീയതി സ്വര്‍ണം ഔണ്‍സ് 1,936.31 ഡോളര്‍ വരെ വില രേഖപ്പെടുത്തുകയുണ്ടായി. യുഎസ് സ്വര്‍ണ ഫ്യൂച്ചറുകളും നിലമെച്ചപ്പെടുത്തിയത് കാണാം. 2.1 ശതമാനം വര്‍ധനവോടെ 1,935.60 ഡോളറിലാണ് യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ വന്നുനില്ക്കുന്നത്.
അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണം 1,900 ഡോളര്‍ മാര്‍ക്കിന് മുകളില്‍ കുതിക്കാനുള്ള പ്രധാന കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരും. ഈ സാഹചര്യം സ്വര്‍ണവില കൂടാന്‍ ഇനിയും ഇടവരുത്തുമെന്നാണ് നിഗമനം.
സ്വര്‍ണത്തിന് പുറമെ മറ്റു വിലയേറിയ ലോഹങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. വെള്ളി ഔണ്‍സിന് 27.16 ഡോളറാണ് ഇപ്പോള്‍ നിരക്ക്. വര്‍ധനവ് 3.1 ശതമാനം. ഡിസംബര്‍ 21 -ന് ശേഷം വെള്ളി കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണിത്. ഇതേസമയം, പലേഡിയം ലോഹത്തിന് നേരിയ ഇടിവ് നേരിടുന്നുണ്ട്. ഔണ്‍സിന് 2,446.24 ഡോളറാണ് പലേഡിയത്തിന് രാജ്യാന്തര വിപണിയില്‍ വില.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
