കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 35480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4435 രൂപയാണ് ഇന്നത്തെ സ്വർണ വില. 2021ലെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണ് ഇന്നത്തേത്. മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ സ്വർണ വിലയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരിയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില ഫെബ്രുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 36800 രൂപയാണ്.
ആഗോള വിപണിയിൽ വിലയേറിയ ലോഹങ്ങളുടെ നിരക്കിൽ ഇടിവുണ്ടായതിനെത്തുടർന്ന് ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇടിഞ്ഞു. എംസിഎക്സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.56 ശതമാനം കുറഞ്ഞ് 47549 രൂപയിലെത്തി. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില കുറയുന്നത്. എംസിഎക്സിലെ വെള്ളി ഫ്യൂച്ചർ നിരക്ക് ഇന്ന് ഒരു ശതമാനം കുറഞ്ഞ് കിലോയ്ക്ക് 67,848 രൂപയിലെത്തി.

സ്വർണ്ണ നിരക്കിന്റെ ഇടിവും വീണ്ടെടുക്കുന്ന സമ്പദ്വ്യവസ്ഥയും ഇന്ത്യയിലെ ഭൗതിക സ്വർണ്ണ ആവശ്യകത വർദ്ധിപ്പിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഓഗസ്റ്റിൽ സ്വർണ്ണനിരക്ക് റെക്കോർഡ് ഉയർന്ന നിരക്കായ 56,200 രൂപയിലെത്തിയിരുന്നു.
ആഗോള വിപണിയിൽ യുഎസ് ബോണ്ട് വരുമാനം കുതിച്ചുകയറുന്നതിനിടയിലും ശക്തമായ ഡോളറിനിടയിലും സ്വർണ്ണ നിരക്ക് കുറഞ്ഞു. സ്പോട്ട് സ്വർണ വില ഔൺസിന് 0.1 ശതമാനം കുറഞ്ഞ് 1,832.84 ഡോളറിലെത്തി. ഡോളർ സൂചിക 91.198 ആയി ഉയർന്നു. സ്പോട്ട് വെള്ളി വില 0.5 ശതമാനം ഇടിഞ്ഞ് 26.72 ഡോളറിലെത്തി. എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 30.03 ഡോളറിലെത്തിയതിന് ശേഷം വിലകൾ കുറയുകയായിരുന്നു. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.4 ശതമാനം ഇടിഞ്ഞ് 1,096.08 ഡോളറിലെത്തി. പല്ലേഡിയത്തിന്റെ വില 0.2 ശതമാനം ഇടിഞ്ഞ് 2,270.06 ഡോളറിലെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
